
Malayalam
ഒരുവട്ടം കൂടെ ഒന്ന് കാണാന്‍ പറ്റിയിരുന്നേല്… മിസ് യു അമ്മേ’..അമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് വീണ നായർ!
ഒരുവട്ടം കൂടെ ഒന്ന് കാണാന്‍ പറ്റിയിരുന്നേല്… മിസ് യു അമ്മേ’..അമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് വീണ നായർ!
Published on

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സുകീഴടക്കിയ താരമാണ് വീണ നായർ.മിനിസ്ക്രീനിലൂടെ തിളങ്ങി ഇപ്പോൾ ബിഗ്സ്ക്രീനിലും വീണ തന്റേതായ ഇടം നേടിക്കഴിഞ്ഞു.വെള്ളിമൂങ്ങയിൽ ശക്തമായ ഒരു കഥാപാത്രം ചെയ്ത് ജനശ്രദ്ധ പിടിച്ചു പറ്റാൻ വീണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയെ നഷ്ടപ്പെട്ട നിമിഷത്തെ കുറിച്ച് വികാരനിര്‍ഭരമായി എഴുതിയ നടിയുടെ കുറിപ്പ് വൈറലാവുകയാണ്.
‘6 വര്‍ഷങ്ങള്‍ മുന്നേ ഇ സമയം ഇ ദിവസം, ജീവിതത്തില്‍ എല്ലാം നഷ്ട്ടപെട്ടു എന്ന് തോന്നിയതും, ദൈവം ഇല്ല എന്ന് തോന്നിയ നിമിഷം, 16 ദിവസങ്ങള്‍ വെന്റിലേറ്ററില്‍ കഴിഞ്ഞു എന്നെന്നേക്കുമായി എന്റെ അമ്മ എന്നെ വിട്ടു പോയ ദിവസം. ഒന്ന് കരയാന്‍ പോലും പറ്റാതെ, ചുറ്റിനും സംഭവിക്കുന്നത് ഒന്നും മനസിലാവാതെ അച്ഛന്റെ മനസ് തളരരുത് എന്ന പ്രാര്‍ഥനയോടെ കരയാതെ അടക്കിപ്പിടിച്ചു നിന്ന സമയം. എന്താ സംഭവിച്ചത് എന്ന് ഇപ്പോളും മനസിലായിട്ടില്ല.
ജീവിതത്തില്‍ സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ അമ്മയും അച്ഛനും ഇതൊന്നും കാണാനില്ല എന്ന വിഷമം. അമ്മേ… അമ്മേ… കൂടുള്ളപ്പം അറിഞ്ഞില്ല അമ്മയുടെ വില. ഒരുപാടു സമയങ്ങളില്‍ അമ്മ വേണായിരുന്നു ഒപ്പം എന്ന് തോന്നിയ സമയം ഉണ്ടായി. എങ്കിലും അമ്മ സന്തോഷിക്കുന്നുണ്ടാവും ഏറ്റവും നല്ല അമ്മയെ ഏല്‍പ്പിച്ചിട്ടാ എന്റെ അമ്മ പോയത്. അമ്മേ… ഒരുവട്ടം കൂടെ ഒന്ന് കാണാന്‍ പറ്റിയിരുന്നേല്… മിസ് യു അമ്മേ’..
veena nair talks about her mother
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...