
Malayalam
ഗംഗയ്ക്കും ക്ലാരയ്ക്കും ഒപ്പം മോഹൻലാൽ; ചിത്രത്തിന് പിന്നിൽ മറ്റൊരു സസ്പെൻസ്!
ഗംഗയ്ക്കും ക്ലാരയ്ക്കും ഒപ്പം മോഹൻലാൽ; ചിത്രത്തിന് പിന്നിൽ മറ്റൊരു സസ്പെൻസ്!

എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങള്‍ ഓര്‍മ്മകള്‍ പുതുക്കി കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് ഇത്തവണ ഒത്തുകൂടിയത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന എൺപതുകളിൽ സിനിമയിൽ വന്ന താരങ്ങളുടെ റീയൂണിയനിൽ നിന്നു മോഹൻലാലും ശോഭനയും പങ്കു വെച്ച തങ്ങളുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മോഹൻലാൽ പങ്കു വെച്ചത് ശോഭനക്കും സുമലതക്കും ഒപ്പമുള്ള ചിത്രമാണ്. മലയാള സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഗംഗക്കും ക്ലാരക്കും ഒപ്പം എന്ന രീതിയിൽ ഉള്ള ക്യാപ്ഷൻ വെച്ചാണ് മോഹൻലാൽ ഇവർക്കൊപ്പമുള്ള ഫോട്ടോ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി ഇട്ടത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രം ആണ് ഗംഗ. അതുപോലെ തൂവാനത്തുമ്പികളിലെ സുമലതയുടെ കഥാപാത്രം ആണ് ക്ലാര. ഇതിൽ രണ്ടിലും ഡോക്ടർ സണ്ണി ആയും ജയകൃഷ്ണൻ ആയും നായകനായി നിറഞ്ഞു നിന്നത് മോഹൻലാൽ ആണ്.
മോഹൻലാലിന് ഒപ്പമുള്ള തന്റെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് ശോഭന കുറിച്ചത് 36 വർഷത്തെ സൗഹൃദം 55 സിനിമയിലെ നായകൻ എന്നാണ്. നാടോടിക്കാറ്റ്, പവിത്രം, മണിച്ചിത്രത്താഴ്, അവിടുത്തെ പോലെ ഇവിടെയും, കുഞ്ഞാറ്റ കിളികൾ, ഉള്ളടക്കം, മായമയൂരം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, രംഗം, ടി പി ബാലഗോപാലൻ എം എ, വാസ്തു ഹാര, അനുബന്ധം, മാമ്പഴക്കാലം, സാഗർ ഏലിയാസ് ജാക്കി, പക്ഷെ, ഇനിയും കുരുക്ഷേത്രം, വെള്ളാനകളുടെ നാട്, അഭയം തേടി, അഴിയാത്ത ബന്ധങ്ങൾ, എന്റെ എന്റേതു മാത്രം എന്നിവയെല്ലാം ഇവർ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ ആണ്.
മലയാളത്തിലെ ഏറ്റവും നല്ല താര ജോഡി ഏതെന്ന് ചോദിച്ചാൽ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് മോഹൻലാൽ -ശോഭന എന്നിവരായിരിക്കും.എൺപതുകളിൽ സിനിമയിൽ സജീവമായ ഇവർ ഒരുമിച്ച് അഭിനയിക്ക് കയ്യടി നേടിയ ചിത്രങ്ങൾ നിരവധിയാണ്.ഏകദിശം 55 ചിത്രങ്ങളിൽ ഇരുവരുമൊന്നിച്ചഭിനയിച്ചു.മിക്കതിലും മോഹൻലാലിൻറെ നായികയായിരുന്നു എന്നാൽ ഇവർ ഒന്നിച്ചെത്തിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
mohanlal selfie with ganga and clara
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...