
Malayalam
അന്നത്തെ ആ പച്ചപ്പുൽച്ചാടിക്ക് മോഹൻലാലിനെ ഒന്നുകൂടി കാണാൻ ഒരു മോഹം!
അന്നത്തെ ആ പച്ചപ്പുൽച്ചാടിക്ക് മോഹൻലാലിനെ ഒന്നുകൂടി കാണാൻ ഒരു മോഹം!

‘ഫോട്ടോഗ്രാഫര്‍’ എന്ന ചിത്രത്തില്‍ ബാലതാരമായെത്തി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമായിരുന്നു മാസ്റ്റർ മണി.ചിത്രത്തിന് ശേഷം വലിയ രീതിയിൽ മലയാള സിനിമയിൽ സജീവമാകാൻ താരത്തിന് കഴിഞ്ഞില്ല.ഇപ്പോളിതാ തന്റെ ഇഷ്ട താരമായ മോഹൻലാലിനെ കാണാനുള്ള ആഗ്രഹം വ്യക്തമാക്കിയിരിക്കുകയാണ് മണി.
ചിത്രം പുറത്തിറങ്ങി പതിമൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനെ കാണണമെന്നുള്ള ആഗ്രഹമാണ് മണി ഒരു അഭിമുഖത്തിനിടെ പങ്ക് വച്ചിരിക്കുന്നത്.ഫോട്ടോഗ്രാഫറിന്റെ സമയത്ത് താന്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ചിരുന്നതായും മണി പറയുന്നുണ്ട്. മോഹന്‍ലാല്‍ തനിക്ക് വേണ്ടി കാത്തിരുന്നതായും ഒരുപാട് കുരുത്തക്കേടുകള്‍ അന്ന് കാണിച്ചതായും മണി പറഞ്ഞു.
മോഹന്‍ലാലിനെ വീണ്ടും കാണണമെന്ന ആഗ്രഹം പലരോടും പറയുമായിരുന്നു. ശ്രമിക്കാമെന്നായിരുന്നു മറുപടി. ഉടലാഴത്തിന്റെ പ്രൊഡ്യൂസര്‍ സജീഷേട്ടന്റെ സുഹൃത്തിനെ വിളിച്ച് ലാലേട്ടനെ കാണാന്‍ ശ്രമിച്ചിരുന്നതായും മണി പറയുന്നു. നിരവധി അന്തരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ നേടിയ ‘ഉടലാഴം’ ആണ് മണിയുടെ പുതിയ ചിത്രം.ആദിവാസി ബാലനായി മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ച മാസ്റ്റര്‍ മണിയ്ക്ക് ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. അന്ന് മോഹന്‍ലാലിനൊപ്പം കളിച്ചും ചിരിച്ചും കഥപറഞ്ഞും നടന്ന ബാലന് ഇന്ന് അനു മോളുടെ നായകനാകാനൊരുങ്ങുന്നു.
master mani about mohanlal
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...