
Social Media
‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’ പ്രണയബദ്ധരായി എൺപതുകളിലെ നായികയും നായകനും..
‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’ പ്രണയബദ്ധരായി എൺപതുകളിലെ നായികയും നായകനും..

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്ചിരിയിലലിയുന്നെന് ജീവരാഗം’ എന്ന ഗാനത്തിൽ പ്രണയബദ്ധരായി എൺപതുകളിലെ നായികയെയും നായകനെയും വീണ്ടും മലയാളി പ്രേക്ഷകർ ഒരിക്കൽ കൂടി കണ്ടു. പാട്ടിന് ചുവടുവെച്ചിരിക്കുകയാണ്. മോഹന്‍ലാലും മേനകയും. ഭാര്യമാര്‍ സൂക്ഷിക്കുക എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പി എഴുതി വി.ദക്ഷിണാമൂര്‍ത്തി ഈണമിട്ട് കെ.ജെ യേശുദാസും പി.ലീലയും ചേര്‍ന്നാലപിച്ച ഗാനമാണിത്.
നടി സുഹാസിനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയായ ‘ക്ലാസ്സ് ഓഫ് എയിറ്റീസി’ന്റെ കൂടിച്ചേരല്‍ നടന്നത് . ഓർമ്മകൾ പുതുക്കാനും തെന്നിന്ത്യയിലേയും ഹിന്ദിയിലെയും താരങ്ങള്‍ ഒത്തുചേർന്നു. മലയാളത്തിൽ നിന്നും മോഹന്‍ലാല്‍, റഹ്മാന്, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക, തുടങ്ങിയ വലിയ താരനിര പങ്കെടുത്തിരുന്നു. ആഘോഷ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു. സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികമായിരുന്നു ഇത്തവണത്തേത. 2009 ൽ സുഹാസിനി മണിരത്നവും ലിസിയും ചേർന്നാണ് ഇത്തരമൊരു റീയൂണിയൻ ആരംഭിച്ചത്.
റീയൂണിയനിൽ വെച്ച് മോഹൻലാൽ, പാർവതി, സുമലത എന്നിവർ ഒരുമിച്ചെടുത്ത ഒരു ഫോട്ടോയാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ജയകൃഷ്ണനേയും രാധയെയും ക്ലാരയേയും വീണ്ടും ഒരുമിച്ചു കാണാൻ കഴിഞ്ഞ സന്തോഷത്തിൽ ആണ് സിനിമാ പ്രേമികളും ആരാധകരും.സിനിമയില്‍ സജീവമല്ലാതിരുന്നവര്‍ പോലും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
Mohanlal And Menaka Dancing For 80’s Reunion..
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...