
News
മോളി കണ്ണമാലിയുടെ ചികിത്സാചെലവ് ഏറ്റെടുത്ത് മമ്മൂട്ടി!
മോളി കണ്ണമാലിയുടെ ചികിത്സാചെലവ് ഏറ്റെടുത്ത് മമ്മൂട്ടി!
Published on

മലയാളി പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു മോളി കണ്ണമാലി. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മോളി ഗുരുതരാവസ്ഥയില്‍ആണെന്നുള്ള വാർത്തകൾ വന്നിരുന്നു .ഇപ്പോൾ ഇതാ മോളി യുടെ കണ്ണീരൊപ്പാൻ മമ്മൂട്ടി എത്തിയിരിക്കുകയാണ് . താരത്തിന്റെ ചികിത്സ ചിലവ് ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടി.
മമ്മൂട്ടിയുടെ പിഎ നേരിട്ടെത്തിയാണ് ചികിത്സ ചിലവ് ഏറ്റെടുത്തിരിക്കുന്ന കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാം എന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കൂ എന്നുമാണ് അറിയിച്ചിരിക്കുന്നതെന്ന് മോളിയുടെ മകന് സോളി പറഞ്ഞു. ഹൃദയത്തില്‍ ബ്ലോക്ക് ഉള്ളതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നു .
സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു മോളി ജീവിതം തള്ളി നീക്കിയത് . എന്നാൽ അസുഖം കൂടിയതോടെ അഭിനയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. അതോടെ സീരിയലിൽ നിന്ന് ലഭിച്ച വരുമാനവും നിന്നു . തുച്ഛമായ വരുമാനം ലഭിക്കുന്ന മക്കൾക്കും അമ്മയുടെ ചികിത്സ ചിലവ് താങ്ങാനാവുന്നതിലുമപ്പുറമാണ് .
മോളിയുടെ വാർത്ത അറിഞ്ഞതോടെ നടന് ബിനീഷ് ബാസ്റ്റിന് സഹായാഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരുന്നു. . ഫെയ്സ്ബുക്ക് ലൈവിലാണ് താരം എത്തിയത് .ട്രേസിങ്’ എന്ന സിനിമയിലാണ് മോളി ഒടുവിൽ അഭിനയിച്ചത്. നിരവധി സിനിമകളിൽ അഭിനയിച്ച മോളിയുടെ സാമ്പത്തിക സ്ഥിതി ഇപ്പോഴും മോശമാണ്
കൊച്ചി ഭാഷയിലെ വേറിട്ട അഭിനയ ശൈലി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു മോളി. മോളി കണ്ണമാലി എന്ന പറയുന്നതിനേക്കാൾ ചാള മേരി എന്ന പേരിലാണ് പ്രേക്ഷകകർക്കിടയിൽ സുപരിചിതം.
molly kannamali
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...