
Malayalam
നിവിൻ പോളിയോട് പിണക്കത്തിലാണോ?സംഭവം ഇങ്ങനെ;മറുപടി നൽകി അജു വർഗീസ്!
നിവിൻ പോളിയോട് പിണക്കത്തിലാണോ?സംഭവം ഇങ്ങനെ;മറുപടി നൽകി അജു വർഗീസ്!

മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അജു വർഗീസ്.താരത്തിന് ഏറെ ആരാധക പിന്തുണയാണ് ലഭിക്കുന്നത്.ഇപ്പോൾ താരം നിർമ്മാതാവായും നായകനായും സഹനടനയുമെല്ലാം തിളങ്ങുകയാണ്.ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് എത്തുന്നത് നടൻ നിവിൻ പോളിയും അജുവും തമ്മിൽ പിണക്കമാണോ എന്നാണ് ആരാധകരുടെ സംശയം ഇപ്പോഴിതാ അതിനുള്ള മറുപടിയുമായെത്തിയിരിക്കുയാണ് താരം.
സിനിമയിൽ പിച്ചവച്ച കാലം മുതൽ താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നിവിൻ എന്ന് ആരാധകർക്ക് അറിയാവുന്ന കാര്യമാണ്. ലവ് ആക്ഷൻ ഡ്രാമ ഉൾപ്പെടെയുള്ള നിരവധി സിനിമകളിലെ ഇവരുടെ കോംബോ സീൻ നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ പിണക്കത്തിലാണെന്ന രീതിയിൽ ഗോസിപ്പുകൾ വന്നിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിവിനുമായി പിണക്കത്തിലാണോ എന്നതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അജുവർഗീസ്.
‘പിണക്കമൊന്നുമില്ല, ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ നിവിൻ എത്താൻ വൈകിയപ്പോൾ അത് ശരിയല്ലെന്ന് വിളിച്ചുപറഞ്ഞു. നിർമ്മാതാവ് എന്ന നിലയിൽ എന്റെ ഭാഗത്ത് പക്വത കുറവുണ്ടായിരുന്നെന്ന് പിന്നീട് മനസിലായി. അപ്പോൾ കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലായിരുന്നു അവൻ.
ആ കോലത്തിൽ നിവിൻ ലവ് ആക്ഷൻ ഡ്രാമയിൽ അഭിനയിക്കാൻ വന്നിട്ടും ഒരു പ്രയോജനവുമുണ്ടായിരുന്നില്ല. മുടിയൊക്കെ മുറിച്ച് കളഞ്ഞ് ഇരുണ്ട നിറമുള്ള കൊച്ചുണ്ണിയുടെ ഗെറ്റപ്പ് കണ്ടപ്പോഴേ നിവിനിൽ നിന്ന് ദിനേശനെ കിട്ടാൻ കാത്തിരിക്കേണ്ടിവരുമെന്നുറപ്പായിരുന്നു. അന്നും ഇന്നും എന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്’- അജു വർഗീസ് പറഞ്ഞു.
about nivin poly and aju varghese
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...