
Social Media
ബോക്സിങ് ചാമ്പ്യൻ വിജേന്ദർ സിംഗിനെ പ്രശംസിച്ച് മോഹൻലാൽ;നന്ദിയറിയിച്ച് വിജേന്ദർ സിങ്!
ബോക്സിങ് ചാമ്പ്യൻ വിജേന്ദർ സിംഗിനെ പ്രശംസിച്ച് മോഹൻലാൽ;നന്ദിയറിയിച്ച് വിജേന്ദർ സിങ്!

സിനിമ മേഖലയിലുള്ളവരും മറ്റ് മേഘലയിൽ ഉള്ളവരുമെല്ലാം തന്നെ വളരെ ഏറെ സൗഹൃദം സ്ഥാപിക്കാറുണ്ട്.പലപ്പോഴും അത് സോഷ്യൽ മീഡിയയിലൂടെ അവർതന്നെ ഒരുമിച്ചെത്താറുമുണ്ട്.അപ്പോഴൊക്കെയും പ്രേക്ഷകരും പിന്തുണ അറിയിക്കുകയും ഏറെ സന്തോഷിക്കുകയും ചെയ്യാറുണ്ട്.ഇപ്പോഴിതാ ബോക്സിങ് ചാമ്പ്യൻ വിജേന്ദർ സിംഗിനെ അഭിനന്ദിച്ചു മോഹൻലാൽ രംഗത്ത് എത്തിയിരിക്കുകയാണ്.
ഇന്ത്യൻക്ക് വേണ്ടി ഒളിമ്പിക്സിൽ മെഡൽ നേടിയ താരമാണ് ബോക്സിങ് ചാമ്പ്യൻ ആയ വിജേന്ദർ സിംഗ്. ഇന്ത്യക്കു വേണ്ടി ഒട്ടേറെ അഭിമാനകരമായ വിജയങ്ങൾ നേടിയ വിജേന്ദർ സിംഗ് മലയാള സൂപ്പർ താരം മോഹൻലാലുമായി ട്വിറ്റെർ വഴി നല്ല സൗഹൃദമാണ് പുലർത്തുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ തുടർച്ചയായ പന്ത്രണ്ടാം പ്രൊഫഷണൽ വിജയം സ്വന്തമാക്കിയ വിജേന്ദറിന് മോഹൻലാൽ ട്വിറ്ററിലൂടെ തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. മോഹൻലാലിന് തിരിച്ചു നന്ദി പറഞ്ഞു കൊണ്ട് വിജേന്ദറും ട്വിറ്ററിലൂടെ മുന്നോട്ടു വന്നു.
കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് നടന്ന മത്സരത്തിൽ ആണ് വിജേന്ദർ തന്റെ തുടർച്ചയായ പന്ത്രണ്ടാം വിജയം നേടിയത് ഘാനയുടെ മുൻ കോമൺവെൽത് ചാമ്പ്യൻ ആയ ചാൾസ് അദാമുവിനെ ആണ് വിജേന്ദർ സിംഗ് തോൽപ്പിച്ചത്. കഴിഞ്ഞ നാലു വർഷമായി പ്രൊഫഷണൽ ബോക്സിങ്ങിൽ തോൽവിയറിഞ്ഞിട്ടില്ല എന്ന റെക്കോർഡ് വിജേന്ദർ സിങ് നിലനിർത്തുകയും ചെയ്തു കഴിഞ്ഞ ദിവസത്തെ വിജയത്തോടെ. വേൾഡ് ബോക്സിങ് ഓർഗനൈസേഷന്റെ ഏഷ്യ പസഫിക് ബെൽറ്റും ഓറിയെന്റൽ സൂപ്പർ മിഡിൽ വെയ്റ്റ് ബെൽറ്റും ഇപ്പോൾ വിജേന്ദർ സിംഗിന്റെ കയ്യിൽ ആണ്.
ഇന്ത്യൻ സ്പോർട്സ് താരങ്ങളുമായി മികച്ച സൗഹൃദം സോഷ്യൽ മീഡിയയിലൂടെ കാത്തു സൂക്ഷിക്കുന്ന മലയാള താരമാണ് മോഹൻലാൽ. വിരേന്ദർ സെവാഗ്, സുനിൽ ഛേത്രി, പി വി സിന്ധു, രാജ്യവർധൻ സിംഗ് റാത്തോഡ് എന്നിവർ അവരിൽ ചിലരാണ്. ഏതായാലും മോഹൻലാലിന്റെ അഭിനന്ദങ്ങളും അതിനു വിജേന്ദർ നൽകിയ മറുപടിയും മോഹൻലാൽ ആരാധകരും മലയാളികളും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മോഹൻലാലിൻറെ കടുത്ത ആരാധകൻ ആണ് താൻ എന്നും വിജേന്ദർ നേരത്തെ ട്വിറ്ററിലൂടെ പറഞ്ഞിട്ടുണ്ട്.
about mohanlal
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...