
Bollywood
ദക്ഷിണേന്ത്യന്‍ സിനിമകൾ ഉപേക്ഷച്ച് തപ്സി ബോളിവുഡിലേക്ക്; ഒടുവിൽ തപ്സി പറയുന്നു!
ദക്ഷിണേന്ത്യന്‍ സിനിമകൾ ഉപേക്ഷച്ച് തപ്സി ബോളിവുഡിലേക്ക്; ഒടുവിൽ തപ്സി പറയുന്നു!

തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി ഇപ്പോൾ ബോളിവുഡിന്റെ പ്രിയ താരമായി മാറിയിരിക്കുകയാണ് തപ്സി പന്നു . എന്നാൽ ഈ അടുത്ത കാലത്ത് ത്പസി ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കില്ല എന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇതാ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ വേദിയിലാണ് ഈ വാർത്തകളോട് പ്രതികരിച്ചത് .
ബോളിവുഡിലേക്കുള്ള ചവിട്ടുപടിയായല്ല താന്‍ ദക്ഷിണേന്ത്യന്‍ സിനിമയെ കണ്ടത് .ദക്ഷിണേന്ത്യന്‍ സിനിമയോട് എനിയ്ക്ക് വളരെയധികം കടപ്പാടുണ്ട് . ബോളിവുഡിലേക്കുള്ള മാര്‍ഗമായി ദക്ഷിണേന്ത്യന്‍ ചലച്ചിത്രങ്ങളെ കണ്ടിട്ടില്ലെന്നും ഇനിയും ദക്ഷിണേന്ത്യന്‍ സിനിമകളിൽ അഭിനയിക്കുമെന്നും താരം പറഞ്ഞു.
നായകന്റെ നിഴലായി നിന്ന നായികമാരുടെ കാലം കഴിഞ്ഞ സമയത്താണ് തപ്സി അരങ്ങേറിയത്. അതുകൊണ്ടു തന്നെ മികച്ച സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളാണ് നടിക്ക് ലഭിച്ചത്.ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നിന്നാണ് സിനിമയിലേക്ക് താരം അരങ്ങേറ്റം കുറച്ചത്. എന്നാൽ പിന്നീട് ബോളിവുഡീൽ താരം സജീവമാവുകയായിരുന്നു. ഇതിനിടെയാണ് ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കില്ല എന്ന വാർത്തകൾ വന്നിരുന്നത് . ബോളിവുഡില്‍ ഒരു തുടക്കക്കാരിയായിട്ടാണ്
എന്നെ പരിഗണിക്കുന്നത്. 15 സിനിമകളില്‍ താൻ അഭിനയിച്ചിട്ടും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും കഴിഞ്ഞ അഭിമുഖത്തിൽ തപ്സി പറഞ്ഞിരുന്നു.
സൗത്ത് ഇന്ത്യയില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടപ്പോഴാണ് തപ്സി ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പിങ്ക് എന്ന ചിത്രം ഹിറ്റായതോടെ തപ്സിയുടെ തലവരയും മാറി.
Taapsee Pannu.
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....