പുതിയ കാലത്തെ സംഗീത ലോകത്തിന്റെ പ്രവണതകളെ രൂക്ഷമായി വിമര്‍ശിച്ച് ഗായകന് പി. ജയചന്ദ്രന്.മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്തു വെച്ച ഗാനങ്ങള്‍ക്ക് കാണികളുടെ മുന്നില്‍ സ്റ്റേജില്‍ കയറി ചുണ്ട് അനക്കുന്ന പ്രമുഖ ഗായകരെ വിമർശിച്ച് ഗായകൻ പി ജയചന്ദ്രൻ. ഈ പ്രവണത ഒട്ടും നല്ലതല്ല ഇത്തരം പറ്റിക്കല്‍ പാട്ടിനു തന്നെ കിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അങ്ങനെ കാണികളെ പറ്റിക്കുന്ന ഗായകരെ സ്റ്റേജില്‍ കേറി തല്ലണം എന്നും ജയചന്ദ്രന് പറയുകയാണ്.മികച്ച ഗാനങ്ങള്‍ അര്‍ഹിക്കുന്ന വിധത്തില്‍ പ്രേക്ഷകരിലേക്ക് എത്താന്‍ സാധിക്കുന്നില്ല എന്നാണ് ജയചന്ദ്രന് പറയുന്നത്. പുതിയ കാലത്തേ ഗാനങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ഉള്ള അപാകത ആണ് കാരണം എന്നും അദ്ദേഹം ഭാവഗീതം എന്ന പേരില്‍ നടത്തിയ സംഗീത സന്ധ്യയില്‍ തുറന്നു പറഞ്ഞു.
ഓര്‍ക്കസ്ട്ര നേരത്തെ ഫീഡ് ചെയ്ത് വെച്ച് ഗായകന് മാത്രം പാടുന്ന പരിപാടിക്ക് പോലും താന്‍ എതിരാണെന്നും ലൈവ് സംഗീതം ആണ് സത്യം എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിച്ചേക്കാം പക്ഷെ ആസ്വാദകര്‍ക്ക് മുന്നില്‍ നേരിട്ട് പാടുകയാണ് വേണ്ടത് എന്നാണ് ജയചന്ദ്രന്റെ അഭിപ്രായം.
അഞ്ച് പതിറ്റാണ്ടോളമായി സംഗീതപ്രേമികളെ നിരന്തരം തന്റെ മനോഹരമായ ശബ്ദത്തിലൂടെ ആനന്ദത്തിലാറാടിയ്ക്കുന്ന ജയചന്ദ്രനെ മലയാളസിനിമാലോകം സ്നേഹപൂര്‍പ്പം ജയേട്ടനെന്നാണ് വിളിയ്ക്കുന്നത്. 1965ല്‍ പിന്നണിഗാനരംഗത്തെത്തിയ അദ്ദേഹം ഇപ്പോള്‍ ഏറ്റവും ഒടുക്കം പാടിയ ഗാനമാണ് 1983 എന്ന ചിത്രത്തിലെ ഓലേഞ്ഞാലിക്കുരുവി എന്ന ഗാനം.
ജയചന്ദ്രന് എന്ന കലാകാരനെ കേരളത്തിന് സമ്മാനിച്ചത് സ്കൂള്‍ കലോത്സവമായിരുന്നു. 1958ലെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തിന് ഒന്നാം സമ്മാനം ജയചന്ദ്രനായിരുന്നു. ലളിതഗാനത്തിന് ഒന്നാം സ്ഥാനത്തെത്തിയ യേശുദാസും മൃദംഗത്തിലെ വിജയി ജയചന്ദ്രനും ചേര്‍ന്ന് യുവജനോത്സവത്തിന്റെ സമാപനദിവസം ഒന്നിച്ച് പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...