
Malayalam Breaking News
അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി;പക്ഷേ പിണക്കം ഇപ്പോളില്ല;എം.ജയചന്ദ്രൻ പറയുന്നു!
അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി;പക്ഷേ പിണക്കം ഇപ്പോളില്ല;എം.ജയചന്ദ്രൻ പറയുന്നു!
Published on

മലയാളികളുടെ സ്വന്തം താരങ്ങളാണ് എം.ജി ശ്രീകുമാറും എം.ജയചന്ദ്രനും.ഇരുവരും മലയാളികൾക്കെന്നും വളരെ ഏറെ പ്രിയപെട്ടവരാണ്.സിനിമ സംഗീത മേഖലയിൽ പ്രശസ്തരായവരാണ് ഇരുവര്.മലയാള സിനിമാക്കാനും ഇന്നും വളരെ ഏറെ മികച്ച ഗാനങ്ങൾ സമ്മാനിച്ച താരങ്ങൾ കൂടെയാണിവർ.ഒരാൾ മലയാള സിനിമയിൽ സംഗീത സംവിധാനത്തിൽ തിളങ്ങിയപ്പോൾ,മറ്റൊരാൾ പാട്ടുകൾ പാടി മലയാളി ആസ്വാദക മനസിൽ ഇടം നേടുകയായിരുന്നു.ഇരുവരും കുട്ടികാലം മുതലുള്ള സൗഹൃതമാണുള്ളത്.പക്ഷെ വർഷങ്ങൾക്ക് മുമ്പ് ഇരുവർക്കും തമ്മിൽ പിണക്കങ്ങളുണ്ടായിരുന്നു. രമേശ് പിഷാരടി സംവിധാനം ചെയ്ത് മണിയൻ പിള്ള രാജു നിർമിച്ച ‘പഞ്ചവർണ തത്ത’ എന്ന ചിത്രത്തിനായാണ് ഇരുവരും വീണ്ടും ഒരുമിച്ചത്. അന്നത്തെ ആ പിണക്കത്തെ കുറിച്ച് മനസു തുറക്കുകയാണ് എം.ജയചന്ദ്രൻ.
“പ്രൊഫഷണലായി വർക്ക് ചെയ്യുമ്പോൾ അവിടെ പേർസണലായിട്ടുള്ള കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാൻ പാടില്ല. അങ്ങനെ വന്നാൽ പ്രൊഫഷണലിസം ഉണ്ടാവില്ല. അതിൽ ഞാൻ ഉറച്ച് വിശ്വസിക്കുന്നു. പേർസണലായി കൂടെ വർക്ക് ചെയ്യുന്നവരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ശ്രീകുമാറേട്ടനുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതിനെ കുറിച്ച് രണ്ടുപേരും സംസാരിച്ചു. തുടർന്ന് രമേഷ് പിഷാരടി ചെയ്ത സിനിമയ്ക്കു വേണ്ടി ഇരുവരും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. പിഷാരടിയും മണിയൻപിള്ള രാജുചേട്ടനും ഉണ്ടായിരുന്നു. അവരാണ് രണ്ട് പേരും ഒന്നുകൂടെ വർക്ക് ചെയ്യണമെന്ന് പറഞ്ഞത്.
അപ്പോൾ പ്രൊഫഷണലായിട്ട് ആ പാട്ട് ശ്രീകുമാറേട്ടൻ പാടിയാൽ നന്നാവുമെന്ന് എനിക്കറിയാം. എന്തൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടായാലും അദ്ദേഹം ഒരു ഉഗ്രൻ പാട്ടുകാരനാണ്. ഞാൻ അതിൽ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. അങ്ങനെ സിനിമയിൽ ആ പാട്ട് പാടുന്നതിൽ തെറ്റില്ല എന്ന് തോന്നി. തെറ്റിദ്ധാരണകളെ കുറിച്ച് സംസാരിച്ചു. ശേഷമാണ് ടോപ്പ് സിംഗറിൽ വരുന്നത്. ഈ പരിപാടിയിൽ വന്നപ്പോൾ അവർക്ക് കൂടുതൽ എന്നെ മനസിലാക്കാനും എനിക്ക് ചേട്ടനെ മനസിലാക്കാനും സാധിച്ചു. ഞങ്ങളെ യോജിപ്പിച്ചതിൽ ടോപ് സിംഗറിലെ കുട്ടികൾക്കും പങ്കുണ്ട്”-അദ്ദേഹം പറയുന്നു.
about mg sreekumar and m jayachandran
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...