
Social Media
ക്ലാസ്സ്മേറ്റിലെ റസിയ തന്നെയോ? പുത്തൻ മേക്കോവറിൽ വീണ്ടും രാധിക!
ക്ലാസ്സ്മേറ്റിലെ റസിയ തന്നെയോ? പുത്തൻ മേക്കോവറിൽ വീണ്ടും രാധിക!

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരമാണ് രാധിക. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് താരം. ബാലതാരമായിട്ടാണ് സിനിമയില്ലേക്ക് തുടക്കം കുറിച്ചത് . പിന്നീട് മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. 1993-ൽ വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയിൽ തുടക്കമിട്ടത്. പിന്നീട് ഷാഫി സംവിധാനം ചെയ്ത വൺമാൻ ഷോയിൽ ജയറാമിന്റെ സഹോദരിയായി .
ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ രണ്ടാം വരവ്. ലാൽ ജോസ് സംവിധാനം ചെയ്ത ക്ളാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം രാധികയുടെ കരിയറിൽ വഴിത്തിരിവാക്കുകയായിരുന്നു . എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത് . ചിത്രം കാണുന്നവർ ഇത് ഒരുനിമിഷം ക്ലാസ് മേറ്റിലെ റസിയാണോ എന്ന് സംശയിക്കാം. പുത്തൻ മേക്കോവറിലാണ് രാധികയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. തലമുടി വെട്ടിച്ചെറുതാക്കി മോഡേൺ ലുക്കിലാണ് താരം .
ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയ കഥാപാത്രമാണ് ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അഭിലിനൊപ്പമുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് രാധിക വിദേശത്തേക്ക് ചേക്കേറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അഭിലിനൊപ്പമുള്ള ചിത്രങ്ങളും വൈറലായി മാറിയിരുന്നു. ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടില്ലെന്ന് താരം തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. വിദേശത്തേക്ക് ചേക്കേറിയപ്പോഴും താരം സുഹൃത്തുക്കളുടെ വിവാഹത്തിനും മറ്റുമായി കേരളത്തിലേക്ക് വരാറുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെക്കാറുണ്ടായിരുന്നു. നിമിഷനേരം കൊണ്ടാണ് രാധികയുടെ വിശേഷങ്ങള്‍ വൈറലായി മാറുന്നത്.
Radhika
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...