
Uncategorized
ജയലളിത അകാൻ ഒരുങ്ങി കങ്കണ;പക്ഷേ ‘തമിഴ്’ ചതിച്ചു!
ജയലളിത അകാൻ ഒരുങ്ങി കങ്കണ;പക്ഷേ ‘തമിഴ്’ ചതിച്ചു!
Published on

ജയലളിത ആകാന്‍ ഒരുങ്ങി ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത്. ‘തലൈവി’ എന്ന ചിത്രത്തിനായി തമിഴ് പഠിക്കാനായി ഒത്തിരി കഷ്ടപ്പെട്ടെന്നാണ് കങ്കണ പറയുന്നത്. ചിത്രം തമിഴിലും ഹിന്ദിയിലുമായാണ് ഒരുക്കുന്നത്.
”തമിഴ് പഠിക്കാന്‍ വളരെ ബുദ്ധിമുട്ടി. ഹിന്ദിയിലും തമിഴിലുമായി ചിത്രം ഒരുക്കുന്നതിനാല്‍ തമിഴ് പഠിക്കേണ്ടി വന്നു. തമിഴില്‍ ഡയലോഗ് പറയുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ചിത്രത്തിന്റെ സ്ക്രിപ്റ്റിന് അനുസരിച്ച് ഞാന്‍ തമിഴ് പഠിച്ചു കൊണ്ടിരിക്കുകയാണ്” എന്നാണ് കങ്കണ മുംബൈയില്‍ പറഞ്ഞത്.
നവംബര്‍ 10നാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതായി കങ്കണ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഭരതനാട്യം പഠിക്കുന്നതും ചിത്രത്തിനായുള്ള മറ്റ് ഒരുക്കങ്ങളും കങ്കണ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിരുന്നു. എ.എല്‍ വിജയ് ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തും.കൂടുതലായും ഹിന്ദി സിനിമകളിലാണ് കങ്കണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്.
ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു.
kangana in tamil movie
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മാസങ്ങളായി മഞ്ജുവിനെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. സംവിധായകൻ സനൽകുമാർ ശശിധരൻ താരത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മാത്രമല്ല നടി...
മലയാള സിനിമാ ലോകത്ത് ഇന്നും തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് ജ്യോത്സ്ന രാധാകൃഷ്ണൻ. 2002 ൽ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോത്സ്ന മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ നമ്മള്...