Connect with us

പുത്തൻ മേക്കോവറിൽ റാണു; മേക്കോവറാണോ അല്ലെങ്കിൽ മേക്കപ്പ് ഓവർ ആണോയെന്ന് ആരാധകർ! കണ്ണ് തള്ളി സോഷ്യൽ മീഡിയ

Social Media

പുത്തൻ മേക്കോവറിൽ റാണു; മേക്കോവറാണോ അല്ലെങ്കിൽ മേക്കപ്പ് ഓവർ ആണോയെന്ന് ആരാധകർ! കണ്ണ് തള്ളി സോഷ്യൽ മീഡിയ

പുത്തൻ മേക്കോവറിൽ റാണു; മേക്കോവറാണോ അല്ലെങ്കിൽ മേക്കപ്പ് ഓവർ ആണോയെന്ന് ആരാധകർ! കണ്ണ് തള്ളി സോഷ്യൽ മീഡിയ

ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്‌കറുടെ ഗാനം പശ്ചിമ ബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്‌റ്റേഷനിലിരുന്ന് പാടിയ റാണുവിനെ ആരും മറക്കില്ല. തന്റെ ഉള്ളിലുള്ള കലാകാരിയെ ഈ പാട്ടിലൂടെയാണ് ലോകം മുഴുവൻ അറിഞ്ഞത്. റനു മണ്ടാൽ പാടിയ ‘ഏക് പ്യാർ കാ നഗ്മാ ഹേ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പാട്ട്ഹിറ്റായതോടെ റാണുവിനെ തേടി നിരവധി അവസരങ്ങള്‍ എത്തുകയും ചെയിതു .

എന്നാൽ ഇപ്പോൾ ഇതാ റാണുവിന്റെ പുതിയ മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുതിയ ലുക്കിൽ റാണുവിനെ കണ്ടതോടെ പ്രേക്ഷകർ കണ്ണ് തളളിയിരിക്കുകയാണ്. റാണുവിന്റെ ഈ പുതിയ മാറ്റത്തിന്റെ പിന്നിലാകട്ടെ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് കാന്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ തുറക്കുന്നതിന്റെ ഭാഗമായാണ് കംപ്ലീറ്റ് മേക്കോവറിനായി റാണുവിന് സന്ധ്യ ക്ഷണിച്ചത്. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയാണ് റാണു ധരിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ ഇതിനോട് അനുയോജ്യമായ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്.

തന്റെ പുതിയ മേക്കോവറിനെ കുറിച്ച് ചോദിച്ചപ്പോള്‍ റാണുവിന്റെ മറുപടിയാകട്ടെ ‘ഞാനാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും . ഞാൻ ആകെ മാറിയിരിക്കുന്നുവെന്നും ഇതിപ്പോൾ കൂടുതല്‍ സുന്ദരിയും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും റാണു പറയുന്നു . പുത്തൻ മേക്കോവറിൽ കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മേക്കോവറാണോ അല്ലെങ്കിൽ മേക്കപ്പ് ഓവർ ആണോയെന്നാണ് ആരാധകർ ചോദിക്കുന്നത്

ഭര്‍ത്താവിന്റെ മരണ ശേഷം മുഷിഞ്ഞ വസ്ത്രമൊക്കെ അലഞ്ഞു തിരിഞ്ഞു നടന്ന രാണുവിന്റെ ജീവിതം ഇപ്പോള്‍ ആകെ മാറിയിരിക്കുകയാണ് . ബോളിവുഡില്‍ നിന്നും നിരവധി അവസരങ്ങള്‍ എത്തിയതോടെ പുത്തൻ മേക്കൊവറില്‍ എത്തിയ ഗായിക ആരാധകരെ അമ്പരിപ്പിച്ചിരുന്നു. റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഹിമേഷ് രശ്മിയ റനു മണ്ടാലിനെ ബോളിവുഡിലേക്കു ക്ഷണിച്ചത്.

Ranu Mondal

More in Social Media

Trending

Recent

To Top