
Malayalam
ടിനി ടോം സംവിധാന രംഗത്തേയ്ക്ക്;ബ്രഹ്മാണ്ഡ ചിത്രത്തിൽ നായകനാകാൻ മമ്മൂട്ടി!
ടിനി ടോം സംവിധാന രംഗത്തേയ്ക്ക്;ബ്രഹ്മാണ്ഡ ചിത്രത്തിൽ നായകനാകാൻ മമ്മൂട്ടി!

മിമിക്രിതാരമായെത്തി പിന്നീട് സിനിമയിൽ അഭിനയ രംഗത്തേക്കെത്തിയ താരമാണ് ടിനി ടോം.എന്നാൽ ഇപ്പോളിതാ ടിനി ടോം സംവിധാന രംഗത്തേക്ക് കടക്കുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.അങ്ങനെയെങ്കിൽ മമ്മൂട്ടി ആയിരിക്കും ടിനി ടോമിന്റെ ആദ്യ ചിത്രത്തിലെ നായകന് എന്നാണ് സൂചന. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം ഒരു ബയോപിക് ആണെന്നും വാര്‍ത്തകള്‍ ഉണ്ട്. മുഴുവന്‍ ആയും ഗള്‍ഫില്‍ ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഈ ചിത്രം യു എ ഇയിലെ സാമൂഹ്യ പ്രവര്‍ത്തകരില്‍ പ്രധാനിയായ അഷ്റഫ് താമരശ്ശേരിയുടെ ജീവിതമാണ് ആധാരമാക്കിയുള്ളതാണെന്നും അഭ്യൂഹങ്ങളുണ്ട്.
മലയാള സിനിമയിലെ നിരവധി താരങ്ങളാണ് സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്. മോഹന്‍ലാലും സംവിധായകനാവാന്‍ ഒരുങ്ങിക്കഴിഞ്ഞു. ബാറോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ത്രീഡി ഫാന്റസി ഫിലിം ആയാണ് ഒരുങ്ങുന്നത്.
മോഹന്‍ലാലും അമേരിക്കയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നവോദയ ജിജോ ആണ്. ഏതായാലും നമ്മുടെ മികച്ച നടന്മാരുടെ സംവിധാന മികവ് കൂടി കാണാനുള്ള ഭാഗ്യമാണ് മലയാളി സിനിമാ പ്രേക്ഷകര്‍ക്കു ഇപ്പോള്‍ കൈവന്നിരിക്കുന്നത്.
tini tom in direction
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...