
Tamil
ദളപതി ചിത്രത്തോട് ധൈര്യപൂർവം മത്സരിക്കാൻ ഉണ്ടായ കാരണം ഇതാണ്;കൈതിയെക്കുറിച്ച് നരേൻ!
ദളപതി ചിത്രത്തോട് ധൈര്യപൂർവം മത്സരിക്കാൻ ഉണ്ടായ കാരണം ഇതാണ്;കൈതിയെക്കുറിച്ച് നരേൻ!
Published on

തമിഴകത്ത് നിറഞ്ഞകയ്യടി നേടി ബിഗിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ ഒട്ടും പിന്നിലല്ലാതെ തന്നെ മുന്നേറിക്കൊണ്ടിരിക്കുകയാണ് കൈതിയും.കൈതിക്കും വലിയ പിന്തുണയാണ് ആരാധകരിൽ നിന്നെ കിട്ടിക്കൊണ്ടിരിക്കുന്നത്.ദളപതിയുടെ ബിഗിൽ റിലീസായ അതീ ദിവസം തന്നെയാണ് കാർത്തിയുടെ കൈതിയും റിലീസ് ആയത്.ദളപതി ചിത്രത്തോട് ബോക്സ് ഓഫീസിൽ മത്സരിക്കാതെ പല ചിത്രങ്ങളും റിലീസ് മാറ്റി വെച്ചപ്പോൾ ധൈര്യ പൂർവം ആ ചിത്രവുമായി മത്സരിക്കാൻ ഉണ്ടായ കാരണം വെളിപ്പെടുത്തുകയാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ചെയ്ത നരേൻ. അതിനുള്ള ആദ്യത്തെ കാരണമായി നരേയ്ൻ പറയുന്നതു കൈദി എന്ന ചിത്രത്തിന്റെ നിലവാരത്തിൽ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഉള്ള ആത്മവിശ്വാസം ആയിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ഏതു ചിത്രത്തിന്റെ ഒപ്പം ഇറക്കിയാലും കൈദിക്കു മികച്ച അഭിപ്രായം ലഭിക്കും എന്ന വിശ്വാസം എല്ലാവർക്കും ഉണ്ടായിരുന്നു.
വളരെ ധൈര്യ പൂർവം തന്നെ ആ തീരുമാനം എടുത്ത നിർമ്മാതാക്കളും കാർത്തിയും ഒക്കെയാണ് ഈ വിജയത്തിന് പിന്നിലും എന്ന് പറയുന്നു നരെയ്ൻ. ബഡ്ജറ്റിലും ലഭിച്ച സ്ക്രീനുകളുടെ എണ്ണത്തിലും ക്യാൻവാസിലും ഒന്നും ബിഗിൽ എന്ന ചിത്രത്തിന്റെ അടുത്ത് പോലും എത്താൻ പറ്റാത്ത ചിത്രമാണ് കൈദി എങ്കിലും ഇതിനു ഇത്ര വലിയ ഒരു വിജയം ലഭിക്കും എന്ന് വിചാരിച്ചിരുന്നില്ല എന്നും നരെയ്ൻ പറഞ്ഞു. പിന്നെ വിജയ്യുടെ അടുത്ത ചിത്രം ഒരുക്കുന്നത് കൈദി സംവിധായകൻ ലോകേഷ് ആയത് കൊണ്ട് തന്നെ വിജയ് ആരാധകരുടെ പിന്തുണയും ഈ ചിത്രത്തിന് കിട്ടി എന്നാണ് തനിക്കു തോന്നുന്നത് എന്നും നരെയ്ൻ വെളിപ്പെടുത്തുന്നു.
narain talks about kaithi
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...