Tamil
ഈജിപ്തില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമായി ബിഗിൽ!
ഈജിപ്തില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമായി ബിഗിൽ!
തെറി, മെർസൽ ചിത്രങ്ങൾക്ക് ശേഷം വിജയ്- ആറ്റ്ലി കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം ചരിത്ര വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രേതീക്ഷകൾക്ക് കോട്ടം വരുത്താതെ തന്നെ ചിത്രം തീയ്യറ്ററുകളിൽ നിറഞ്ഞ കയ്യടി നേടിക്കൊണ്ടിരിക്കുന്ന.അഞ്ച് ദിവസത്തിനുള്ളില്‍ 200 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. മറ്റൊരു റെക്കോര്‍ഡ് കൂടിയാണ് ബിഗില്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.മാത്രമല്ല ഈജിപ്തില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ ബിഗില്‍. ഒക്ടോബര്‍ 30ന് ഈജിപ്തിലും റിലീസ് ചെയ്തിരിക്കുകയാണ് ബിഗില്‍. എപിഐ ഇന്റര്‍നാഷണല്‍ ആണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്.
ആറ്റ്ലി ഒരുക്കിയ ഈ ചിത്രം വനിതാ ഫുട്ബോൾ ടീമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്. ഫെമിനിസവും സ്ത്രീ ശാക്തീകരണവും പോലെയുള്ള വിഷയങ്ങൾ വളരെ മികച്ച രീതിയിൽ വിനോദവും ആവേശവും നൽകി പറയുന്നതിൽ ആറ്റ്ലി വിജയിച്ചിട്ടുണ്ട്. ഈ ചിത്രം ഇറങ്ങിയതിനു ശേഷം ഒട്ടേറെ പെൺകുട്ടികൾ വലിയ ധൈര്യത്തോടെ പല കാര്യങ്ങളും ചെയ്തു മുന്നോട്ടു വരുന്നുണ്ട്.
ആസിഡ് ആക്രമണത്തിൽ പരിക്ക് പറ്റിയ ഒരു പെൺകുട്ടി ചെയ്ത ബിഗിൽ സ്പെഷ്യൽ വീഡിയോ കുറച്ചു ദിവസം മുൻപ് വൈറൽ ആയിരുന്നു. ഈ ചിത്രത്തിൽ വനിതാ ഫുട്ബോൾ ടീം കോച്ച് ആയാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ രായപ്പന്‍, മൈക്കല്‍ എന്നീ രണ്ട് വേഷങ്ങളിലാണ് വിജയ് എത്തുന്നത്. ആക്ഷന്‍, പ്രണയം, ഫുട്‌ബോള്‍ എന്നിവയ്‌ക്കൊപ്പം സ്ത്രീശാക്തീകരണം പോലുള്ള വിഷയങ്ങളും ചിത്രം സംസാരിക്കുന്നുണ്ട്. എജിഎസ് എന്റര്ടയിന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
about bigil movie