
Malayalam
ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ രഹസ്യ മൊഴി നൽകി!
ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ രഹസ്യ മൊഴി നൽകി!

ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ പൊലീസിന് രഹസ്യ മൊഴി നൽകി.മജിസ്ട്രേറ്റ് കെ.ബി. വീണയ്ക്കു മുന്നില്‍ ക്രിമിനല്‍ നടപടിക്രമം 164 വകുപ്പനുസരിച്ചുള്ള രഹസ്യമൊഴിയാണ് മഞ്ജു നല്‍കിയത്. വൈകീട്ട് നാലോടെയാണ് നാലോടെയാണ് മഞ്ജു കോടതിയിലെത്തിയത്. നാലേമുക്കാലോടെയാണ് തിരിച്ചുപോയത്. പോലീസിന് നല്കിയ മൊഴി മജിസ്ട്രേറ്റിന് മുന്നിലും ആവര്‍ത്തിച്ചെന്നാണ് സൂചന.പരാതിയിൽ പൊലീസ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്നും മോശക്കാരിയെന്നു ചിത്രീകരിക്കാൻ ശ്രമിച്ചെന്നുമായിരുന്നു പൊലീസിന് നൽകിയ മൊഴി.
2017 മുതൽ തന്റെ കരിയറിനേയും സ്ത്രീത്വത്തേയും നിരന്തരം അപമാനിക്കുകയും സമൂഹമാധ്യമങ്ങളിലും ഒടിയൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലും നിരന്തരം തേജോവധം ചെയ്യുകയും ചെയ്തെന്നായിരുന്നു മഞ്ജുവിന്റെ പരാതി.
ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരേ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു.
നടി മഞ്ജു വാര്യരുടെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. തൃശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്.
manju warrier gives statement against va shrikumar
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...