മാമാങ്കം റിലീസ് മാറ്റി വെച്ചു; ഉണ്ണിമുകുന്ദൻ പറയുന്നു…
പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ഒരു ബ്രഹ്മാണ്ഡ സിനിമയായാണ് മാമാങ്കത്തെ എല്ലാവരും വിലയിരുത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എന്നാൽ നവംബറിൽ ചിത്രം റിലീസിന് എത്തുമെന്നാണ് പുറത്തുവന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇതാ ചിത്രത്തിന്റെ റിലീസ് ഡിസംബറിലേക്ക് മാറ്റിയെന്ന് തരത്തിലുള്ള വിവരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.
ഈ വാർത്ത ആരാധകരെയും ഏറെ നിരാശപ്പെടുത്തി. എന്നാൽ ഇപ്പോൾ ഇതാ സത്യാവസ്ഥയുമായി ഉണ്ണിമേനോൻ രംഗത്ത്. ഫേസ് ബുക്കിലൂടെയാണ് സത്യാവസ്ഥ ഉണ്ണി അറിയിച്ചിരിക്കുന്നത്
ഉണ്ണിയുടെ പേരിലാണ് വ്യാജപ്രചാരണം നടന്ന് കൊണ്ടിരിക്കുന്നത്. തന്റെ പേരിലുള്ള വോയ്‌സ് ക്ലിപ്പാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ അത് തന്റെ അറിവോടെയല്ല. മാമാങ്കം സിനിമയുടെ റിലീസിനെക്കുറിച്ചറിയാന്‍ ഔദ്യോഗിക പേജ് ശ്രദ്ധിച്ചാല്‍ മതിയെന്നും താരം ഫേസ്ബുക്കിൽ കുറിച്ചട്ടുണ്ട്.
പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ ഈ പോരാട്ട കാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനർ ജനിക്കുകയാണ് മാമാങ്കത്തിലൂടെ . സിനിമയിൽ ചന്ത്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റ് ആണ് മാമാങ്കത്തിനായി ഒരുക്കിയിരിക്കുന്നത് .
കണ്ണൂർ ,എറണാകുളം ,ഒറ്റപ്പാലം ,അതിരപ്പള്ളി എന്നിവിടങ്ങളിൽ ആണ് ഷൂട്ടിംഗ് നടന്നത് .പതിനെട്ടു ഏക്കറോളം വരുന്ന സ്ഥലമാണ് സെറ്റ് ആക്കി മാറ്റിയത് .ഏകദേശം അമ്പതു കോടിയോളം രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ് .കാവ്യ ഫിലിംസിന്റെ ബാന്നറിൽ വേണു കുന്നംപള്ളി ആണ് ചിത്രം നിർമിക്കുന്നത്.ഇനി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.. നംവബര്‍ 21 നായി..
Unni Munkudhan