
Malayalam Breaking News
മാമാങ്കത്തിൽ അനു സിത്താരയ്ക്ക് പകരം മാളവികയോ? വെളിപ്പെടുത്തി താരം..
മാമാങ്കത്തിൽ അനു സിത്താരയ്ക്ക് പകരം മാളവികയോ? വെളിപ്പെടുത്തി താരം..
Published on

മമ്മൂട്ടിയുടെ മാമാങ്കം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഒരു ബ്രഹ്മാണ്ഡ സിനിമയായാണ് മാമാങ്കത്തെ എല്ലാവരും വിലയിരുത്തുന്നത് . എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ നടി മാളവിക മേനോൻ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ വൈറലായത് .ഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്ടമായി എന്നാണ് കുറിച്ചിരിക്കുന്നത്. സിനിമയിൽ അനുസിത്താര അവതരിപ്പിച്ച കഥാപാത്രമായിരുന്നോ മാളവിക ചെയ്യേണ്ടത് എന്നാണ് പോസ്റ്റ് വായിക്കുന്ന പ്രേക്ഷകർക്കിടയിൽ നിന്ന് ഇപ്പോൾ ഉയരുന്നത്.
കഴഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയത്. അനുസിത്താര സിനിമയിലെ ഒരു പ്രധാന സാന്നിധ്യം തന്നെയാണ് എന്ന് ട്രെയ്ലറിലൂടെ മനസിലാക്കാം . പതിവ് പാവം വേഷങ്ങളിൽ നിന്നും നെഞ്ചുറപ്പുള്ള പെണ്ണായാണ് അനു സിത്താര മാമാങ്കത്തിൽ എന്ന് ഉറപ്പായിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..
മാമാങ്കത്തിൽ നിന്നുള്ള ഒരു ചിത്രമാണിത്! നിർഭാഗ്യവശാൽ, റീഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്ടമായി! വിധി… പൊറിഞ്ചുമറിയത്തിൻറെ ഷൂട്ട് ഉള്ളതിനാൽ തീയതികൾ പ്രശ്നമായിപിഎംജെ (പൊറിഞ്ചുമറിയം ജോസ്) പോലുള്ള ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്നാൽ നഷ്ടം നഷ്ടമാണ് (മാമാങ്കം)
“പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത്”ഒപ്പം നിങ്ങളുടെ പ്രാർത്ഥനകളിലൂടെയും എനിക്ക് നല്ലത് സംഭവിക്കുമെന്ന്പ്രതീക്ഷിക്കുന്നു.
Malavika
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...