
Malayalam
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് ഒരു സംസ്കാരമാക്കുക;നിങ്ങളുടെ ഈ പ്രിയ താരം ചെയ്യുന്നത് കണ്ടോ!
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് ഒരു സംസ്കാരമാക്കുക;നിങ്ങളുടെ ഈ പ്രിയ താരം ചെയ്യുന്നത് കണ്ടോ!

ഗതാഗത നിയമങ്ങൾ പാലിക്കേണ്ട ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ പെരുമ്പാവൂരിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ ബൈക്ക് റാലിക്ക് നേതൃത്വം നൽകി നടൻ ജയറാം.പരിപാടിയുടെ മുഖ്യഅതിഥിയായിട്ടാണ് ജയറാം എത്തിയത്.ബൈക് റാലിക്കും മറ്റു പരിപാടിക്കും നടൻ നേതൃത്വം നൽകി.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് നിരവധി മന്റുകളും ലൈകുകളുമാണ് കിട്ടുന്നത്.കൂടുതൽ പേരും ജയറാമിനെ പ്രശംസിച്ചുകൊണ്ടാണ് രംഗത്തെത്തിയത്.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് ഒരു സംസ്കാരമായി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനും അതെ സ്വന്തം നാട്ടിൽ നിന്ന് തുടങ്ങാൻ കഴിഞ്ഞത് വലിയ സന്തോഷം ഉണ്ടാകുന്നു എന്നും ജയറാം പ്രതികരിക്കുകയുണ്ടായി. നഗരസഭയുടെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ ഗതാഗത സംസ്കാരം ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ഹാപ്പി ട്രാഫിക് വാട്സ്ആപ്പ് കൂട്ടായ്മയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ട്രാഫിക് ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം കൂടി ജയറാം നിർവഹിച്ചു.
jayaram in traffic awareness program
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...