
Malayalam
ഡൽഹിയിലെ അവസ്ഥ വളരെ മോശം, ഈ സാഹചര്യത്തിൽ ജീവിക്കാൻ പറ്റുന്നില്ല-പ്രിയങ്ക ചോപ്ര!
ഡൽഹിയിലെ അവസ്ഥ വളരെ മോശം, ഈ സാഹചര്യത്തിൽ ജീവിക്കാൻ പറ്റുന്നില്ല-പ്രിയങ്ക ചോപ്ര!

ബോളിവുഡ് പ്രേക്ഷകർക്ക് പ്രീയങ്കരിയാണ് പ്രിയങ്ക ചോപ്ര.താരത്തിന്റെ ചിത്രത്തിനെല്ലാം വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത് മാത്രമല്ല പ്രിയങ്കയും വിക്കിയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ സോഷ്യൽ മീഡിയ വലിയ രീതിയിൽ ചർച്ച ചെയ്തതുമാണ്.ഇപ്പോളിതാ ഡൽഹിയിലെ മോശ സ്ഥിതിയെക്കുറിച്ച് താരം കുറിച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ഡൽഹിയിൽ അസഹനീയമായ മലിനീകരണം മൂലം ഷൂട്ടിങ് തടസ്സപെടുന്നുവെന്നും,ഈ സാഹചര്യത്തിൽ അവടെ നിൽക്കാൻ ബുദ്ധിമുട്ടാണെന്നും താരം കുറിപ്പിൽ അപരയുന്നു.മാസ്ക്ക് ധരിച്ചു നില്ക്കുന്ന ചിത്രത്തിനോടൊപ്പമാണ് താരം ഡെല്‍ഹിയിലെ മോശം ജീവിതാവസ്ഥ പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാം കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ .
”മലിനീകരണം ഷൂട്ടിങ്ങിന് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. എയര്‍ പ്യൂരിഫയറുകളും മാസ്ക്കുകളും ഉള്ളതിനാല്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്. വീടില്ലാത്തവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കൂ. എല്ലാവരും സുരക്ഷിതരായിരിക്കൂ” താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
എന്നാല്‍ താരത്തിന്റെ കരുതലിന് നന്ദി പറയുന്നതിനൊപ്പം വിമര്‍ശനങ്ങളും ശക്തമാകുകയാണ്. താനൊരു ആസ്മ രോഗിയാണെന്ന് താരം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ശ്വസിക്കാനുള്ള ഏവരുടെയും സ്വാതന്ത്രൃത്തിനായി ദീപാവലിക്ക് പടക്കങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യവുമായി പ്രത്യക്ഷപ്പെട്ട പ്രിയങ്കയുടെ വിവാഹാഘോഷങ്ങള്‍ക്കായി വന്‍തോതില്‍ പടക്കങ്ങള്‍ പൊട്ടിച്ചതും ഭര്‍ത്താവ് നിക്കിനൊപ്പമുള്ള അവധിയാഘോഷത്തിനിടയില്‍ പുക വലിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതുമാണ് താരത്തിന് വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തത്. താരത്തിനോട് ആദ്യം പുകവലിക്കുന്നത് നിര്‍ത്താനാണ് ഇവര്‍ ആവശ്യപ്പെടുന്നത് . എന്നിരുന്നാലും പ്രിയങ്ക പങ്കവച്ചിരിക്കുന്ന ആശങ്ക വലിയ വിപത്തിന്റെ ആരംഭമാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
priyanka chopra instagram post about pollution in delhi
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...