
Social Media
ബിഗിൽ സിനിമയിലെ നടിക്ക് സർപ്രൈസ് നൽകി നയൻതാര!
ബിഗിൽ സിനിമയിലെ നടിക്ക് സർപ്രൈസ് നൽകി നയൻതാര!

ഒരുപക്ഷെ ഏറെ പ്രത്യകഥകളുള്ള ചിത്രമായിരുന്നു ബിഗിൽ വലിയ താര നിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.ഒപ്പം തന്നെ നയൻതാര വിജയ് കോബോ എല്ലാ ആരാധകർക്കും വളരെ ഇഷ്ടവുമാണ്.ഇപ്പോഴിതാ ആ കോബോ എത്തിയപ്പോൾ ‘ബിഗിൽ’ ബോക്സോഫിൽ ഹിറ്റായി മാറിയിരിക്കുകയാണ്.ഈ ചിത്രം ഫുട്ബോൾ പ്രേമേയമായാണ് എത്തിയത്.ഇരട്ടവേഷത്തിലാണീ വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത്.വിജയുടെ നായികയായി നയന്തായെത്തിയപ്പോൾ വൻ വരവേൽപ്പാണ് നൽകിയത്.ചിത്രത്തിൽ നയന്താരക്കു വളരെ കുറച്ചു സീനുകളാണ് ഉണ്ടായിരുന്നത്.എങ്കിൽ പോലും അത്രയും സീനുകൾ താരം സ്ക്രീനിൽ വളരെ ഭംഗിയാക്കിയിട്ടുണ്ട് ലേഡി സൂപ്പർ സ്റ്റാർ.
വനിത ഫുട്ബോൾ ടീമിന്റെ കഥ പറഞ്ഞ ചിത്രത്തിൽ ഫുട്ബോൾ ക്യാപ്റ്റനായി വേഷമിട്ടത് അമൃത അയ്യറായിരുന്നു. പടയ്വീരൻ, കാളി എന്നീ ചിത്രങ്ങളിൽ അമൃത അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗിലെ തെൻട്രൽ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിഗിൽ ടീമിനൊപ്പമായിരുന്നു താൻ പിറന്നാൾ ആഘോഷിച്ചതെന്നും ആ ദിവസം നയൻതാര അവിടെ ഇല്ലായിരുന്നുവെന്നും അമൃത അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
പിറന്നാൾ ദിനം മിസ് ചെയ്ത നയൻതാര അമൃതയ്ക്ക് പിന്നീടൊരു സ്പെഷ്യ ഗിഫ്റ്റ് നൽകി. ഇക്കാര്യം അമൃത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. പിറന്നാൾദിന സമ്മാനം നൽകിയ നയൻതാരയോട് നന്ദി പറഞ്ഞ അമൃത, താൻ ഇതൊരിക്കലും മറക്കില്ലെന്നും എഴുതിയിട്ടുണ്ട്. വാച്ച് ആണ് പിറന്നാൾദിന സമ്മാനമായി അമൃതയ്ക്ക് നയൻതാര സമ്മാനിച്ചത്. ഇതിന്റെ ചിത്രവും ഒപ്പം ഷൂട്ടിങ്ങിനിടയിൽനിന്നുള്ളൊരു ചിത്രവും അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ഹിറ്റ് ചിത്രങ്ങളായ തെറിക്കും മെര്സലിനും ശേഷം വിജയ്യും ആറ്റ്ലിയും ഒരുമിച്ച ചിത്രമായിരുന്നു ‘ബിഗിൽ’. റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് 100 കോടി രൂപ ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയെടുത്തു എന്നാണ് റിപ്പോർട്ട്. ചെന്നൈ ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ‘ബിഗിൽ’. രജനീകാന്തിന്റെ ‘2.0’, വിജയ് തന്നെ നായകനായ ‘സർക്കാർ’ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.
about nayanthara surprise gift for bigil actress
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...