
Malayalam Breaking News
സംവിധായകന് പിന്തുണയുമായി നടി മഞ്ജുവാണി ഭാഗ്യരത്നം; ഫേസ്ബുക് കുറിപ്പ് ശ്രദ്ധേയമാകുന്നു
സംവിധായകന് പിന്തുണയുമായി നടി മഞ്ജുവാണി ഭാഗ്യരത്നം; ഫേസ്ബുക് കുറിപ്പ് ശ്രദ്ധേയമാകുന്നു
Published on

By
പാലക്കാട് മെഡിക്കല് കോളേജിൽ കൊളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില് രാധാകൃഷ്ണന് മേനോന് അധിക്ഷേപിച്ച സംഭവം പ്രതിഷേധങ്ങൾക്ക് കരണമാകുകയാണ്. ബിനീഷിന് പിന്തുണയുമായി സിനിമാ, സാംസ്കാരിക രംഗത്ത് നിന്നും നിരവധി പേരാണ് എത്തിയിക്കുന്നത്. എന്നാൽ സംവിധായകനെ പിന്തുണച്ച് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം. ഫേസ്ബുക്കിലൂടെയാണ് സംവിധായകനെ പിന്തുണച്ച് എത്തിയത്. ഈ സംഭവത്തെ വളച്ചൊടിക്കുകയും കാള പെറ്റൂന്ന് കേട്ടാൽ കയറെടുക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. താരത്തിന്റെ കുറിപ്പ് ഏറെ ശ്രദ്ദേയമാകുന്നു.
അനിൽ രാധാകൃഷ്ണൻ മേനോൻ വേദി പങ്കിടില്ല എന്ന് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തെറ്റ് തന്നെ. പക്ഷെ അങ്ങനെ പറയാൻ മാത്രം ചെറിയ മനസുള്ള ആളല്ല ഞാനറിയുന്ന അനിയേട്ടൻ. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും സ്നേഹത്തോടെ വച്ചു വിളമ്പുന്നത് ഒരു കുടുംബം പോലെ ഒന്നിച്ചിരുന്നു കഴിക്കുന്ന അദ്ദേഹത്തിന്റെ crew അത് സമ്മതിക്കും. കാരണം കുട്ടികൾ എന്ന് ആ അമ്മ വിളിക്കുമ്പോൾ ആ കുടുംബത്തിലാരും ജാതിയും, മതവും അല്ല മനുഷ്യരെ ആണ് കാണുന്നത്. ഒരു സന്ദർഭം എത്രമേൽ വളച്ചൊടിച്ചു മലീമസമാക്കാം എന്നതിന് ഉത്തമ ഉദാഹരണം എന്നതിൽ കവിഞ്ഞു ഞാൻ ഈ വിഷയത്തിൽ ഒരു മഹത്വവും കാണുന്നില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു
പോസ്റ്റിന്റെ പൂർണ്ണ രൂപം
ജാതിയും, മതവും, തൊലിയുടെ നിറവും എല്ലാം പല രീതിയിൽ, പല ഭാവത്തിൽ നവോത്ഥാന കേരളത്തിലെ ഇഷ്ട വിഷയങ്ങളാണല്ലോ.
“മേനോൻ പറഞ്ഞു” എന്ന് പറയപ്പെടുന്ന വിഷയത്തിന്മേലാണ് കോളിളക്കം എല്ലാം. ആവട്ടെ. കാരണം മേനോൻ ‘അഥവാ’ പറഞ്ഞിട്ടുണ്ടെങ്കിൽ (ഭാവിച്ചിട്ടുണ്ടെങ്കിൽ പോലും, ഇനി അതാരായാലും) പ്രകീർത്തിക്കപ്പെടേണ്ട ഒന്നല്ല. ഓർക്കുക, ഇതൊരു reported speech മാത്രമാണിപ്പോൾ.
മാത്രവുമല്ല, ചെയർമാൻ സഹോ ടീവിയിൽ പറഞ്ഞു ഞാൻ കേട്ടത്, “പിറ്റേന്ന് രാവിലെ (അതായത് പ്രോഗ്രാമിന്റെ അന്ന്) ഡയറക്ടർ പറഞ്ഞത് – professional ego ഉണ്ടായിരിക്കും എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ്” എന്നാണ്. അപ്പൊ തോന്നിപ്പിച്ചിട്ടേയുള്ളു, പറഞ്ഞതിന് ഫോൺ റെക്കോർഡ് മുതലായ തെളിവൊന്നും നിരത്താൻ വയ്യല്ലോ.
ഇപ്പോൾ പ്രിൻസിപ്പൽ പറയുന്നു Head of the Institution എന്ന നിലക്ക് ഔദ്യോഗിക ക്ഷണം മേനോന് മാത്രേ ഉണ്ടായിരുന്നുള്ളു, നടൻ ആരെന്നോ, ആര് ക്ഷണിച്ചെന്നോ അറിയില്ല എന്ന്. അപ്പൊ കോളിളക്കം വെറുതെയായോ?
ഇനി നേരിട്ടറിഞ്ഞ / അറിയാവുന്ന ചില വിഷയങ്ങൾ, എനിക്ക് പറയാൻ തോന്നിയത് കൊണ്ട്, പറയട്ടെ.
Manjuvani Bhajyaratnam supported Anil Radhakrishnan Menon
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...