
Social Media
മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് എല്ലാം മാറിയിരിക്കുന്നു;ഞങ്ങള്‍ വളര്‍ന്നു; ആനന്ദത്തിലെ പിള്ളേര് വീണ്ടും ഒരുമിച്ചപ്പോൾ!
മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് എല്ലാം മാറിയിരിക്കുന്നു;ഞങ്ങള്‍ വളര്‍ന്നു; ആനന്ദത്തിലെ പിള്ളേര് വീണ്ടും ഒരുമിച്ചപ്പോൾ!

By
ചിത്രങ്ങൾ ഏതുമാകട്ടെ ഓരോ ചിത്രത്തിനും ഓരോ ട്രെൻഡ് ഉണ്ടാകും അത് എന്തുമാകാം.ഓരോ ചിത്രത്തിനും ഓരോ പ്രത്യകതയുണ്ടാകും അതുപോലെ ആണ് ചില സ്ഥലങ്ങളും ഓരോ ചിത്രങ്ങളിലൂടെയാണ് മലയാളികളുടെ മുന്നിൽ എതാൻ തുടങ്ങുന്നത്.സിനിമകളിലൂടെ കേരളത്തിന് അകത്തും പുറത്തുമുള്ള ഒരുപാട് സ്ഥലങ്ങൾ കാണാനും പോവാനുംകഴിഞ്ഞിട്ടുണ്ട്. ആഗ്രഹവും തോന്നിയിട്ടുണ്ട്,ബാംഗ്ലൂര്‍ ഡെയ്സ് കണ്ടവര്‍ക്കെല്ലാം ബാംഗ്ലൂര്‍ പോവാന്‍ ആഗ്രഹം തോന്നിയത് പോലെ, ചാര്‍ലി കണ്ട് മീശപ്പുലിമല കാണാന്‍ പോയതൊക്കെ വലിയ വാര്‍ത്തകളായി.അതുപോലെ ഹംബി എന്ന സ്ഥലവും സിനിമയിലൂടെ കണ്ടാണ് മലയാളികള്‍ പോകാൻ ആഗ്രഹിച്ചത്.ആ സ്ഥലം നമ്മുക്ക് സമ്മാനിച്ച ചിത്രം അത്രപെട്ടെന്നൊന്നും നമ്മുക്ക് മറക്കാൻ സാധിക്കത്തില്ല. നവാഗതനായ ഗണേഷ് രാജ് ഒരുക്കിയ ആനന്ദം എന്ന സിനിമയായിരുന്നു ഹംബിയെ മലയാളികള്‍ക്ക് സുപരിചിതമാക്കിയത്.നവാഗതനായ ഗണേഷ് രാജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം 2016 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.ഒരു എന്‍ജീനിയറിങ് കോളേജിനെ പശ്ചാതലമാക്കി ഒരുക്കിയ ചിത്രം തിയറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചിരുന്നു. സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരങ്ങളില്‍ പലരും ഇന്ന് മലയാളത്തിലെ മുന്‍നിര താരങ്ങളാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം ആനന്ദത്തിലെ പിള്ളേരെല്ലാം ഒന്നിച്ചെത്തിയിരിക്കുകയാണ്. സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അരുണ്‍ കുര്യന്, റോഷന് മാത്യൂ, വിശാഖ് നായര്‍, സിദ്ദി മഹാന്ജകട്ടി, തോമസ് മാത്യു, അനാര്‍ക്കലി മരക്കാര്‍, അന്നു ആന്റണി എന്നിവരെല്ലാം ഒന്നിച്ചെത്തിയിരുന്നു. റോഷന് മാത്യൂ ആണ് കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രം പുറത്ത് വിട്ടത്.
‘മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് എല്ലാം മാറിയിരിക്കുന്നു. ഞങ്ങള്‍ വളര്‍ന്നു, തിരക്കുള്ളവരായി, സമ്പന്നാരായി, ദരിദ്രരായി, സന്തോഷവും സങ്കടവുമെല്ലാം ഉണ്ടായി. ഞങ്ങള്‍ പിന്നീടൊന്നും കണ്ട് മുട്ടുകയോ ഒരുമിച്ചിരിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് ലഭിച്ച ഏറ്റവും സന്തോഷകരമായ നിമിഷം ആനന്ദം എന്ന സിനിമയിലൂടെയുള്ള യാത്രയാണ്. ആ ഓര്‍മകള്‍ മധുരിതമാണ്. അതിലെന്നും നന്ദിയുണ്ടാവും. എന്നെ പോലെ തന്നെയാണ് മറ്റുള്ളവര്‍ക്കെന്നും’ റോഷന് പറയുന്നു.
about aanandam movie
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...