
Malayalam Breaking News
മഞ്ജു നൽകിയ പിറന്നാൾ സമ്മാനത്തിൽ കണ്ണ് നിറഞ്ഞു മകൾ !
മഞ്ജു നൽകിയ പിറന്നാൾ സമ്മാനത്തിൽ കണ്ണ് നിറഞ്ഞു മകൾ !
Published on

By
മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു പിള്ള . മുൻപ് രസകരമായ കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ച മഞ്ജു തനിക്ക് സീരിയസ് റോളുകളും പറ്റുമെന്ന് തെളിയിച്ചിരുന്നു . എന്നാൽ അടുത്തകാലം കൊണ്ട് മഞ്ജു ശ്രദ്ധേയ ആയിരിക്കുന്നത് തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് .
ഇപ്പോൾ മകൾക്കായി മഞ്ജു പിള്ള ഒരുക്കിയിരിക്കുന്ന സർപ്രൈസ് ആണ് വാർത്ത ആകുന്നത് . പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസ്സം മഞ്ജുവിന്റെയും സുജിത്തിന്റെയും മകൾ ദയയുടേത് . വളരെ സർപ്രൈടെ ആയാണ് മകൾക്ക് പിറന്നാൾ മഞ്ജുവും സുജിത്തും ഒരുക്കിയത് .
മഞ്ജു തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പിറന്നാള്‍ ദിനത്തില്‍ മകള്‍ ദയയ്ക്ക് ഏറെയിഷ്ടപ്പെട്ട ആല്‍ദോ ഷൂസാണ് മഞ്ജു സമ്മാനമായി നല്‍കിയത്.
മകള്‍ക്കായി സര്‍പ്രൈസ് പിറന്നാള്‍ പാര്‍ട്ടിയും മഞ്ജുവും സുജിത്തും ചേര്‍ന്നൊരുക്കിയിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ മഞ്ജുവിന്റെ മാതാപിതാക്കളെ അപ്രതീക്ഷിതമായി കണ്ടതിന്റെ സന്തോഷത്തില്‍ കെട്ടിപ്പിടിച്ചു കരയുന്ന ദയയെയും അത് കണ്ട് കരയുന്ന മഞ്ജുവിനേയും വീഡിയോയില്‍ കാണാം.
സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് മലയാളത്തിന്റെ പ്രിയനടി മഞ്ജു പിള്ള. ജനപ്രീയ സീരിയൽ തട്ടീം മുട്ടീം മഞ്ജുവിനെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. മഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മകൾക്കൊപ്പമുള്ള ചിത്രവും ആരാധകർ ഏറ്റെടുത്തിരിന്നു .
ദയ സുജിത്താണ് മഞ്ജുവിന്റെ മകൾ. മുൻപ് താരം മകളോടൊപ്പം ചൈനയിൽ വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളും വൈറൽ ആയിരുന്നു.
manju pillai’s surprise birthday gift for daughter
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...