Connect with us

മോഹൻലാലിന് മുൻപ് കൂടത്തായ് സിനിമയാക്കാൻ ഡിനി ഡാനിയൽ;ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ!

Movies

മോഹൻലാലിന് മുൻപ് കൂടത്തായ് സിനിമയാക്കാൻ ഡിനി ഡാനിയൽ;ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ!

മോഹൻലാലിന് മുൻപ് കൂടത്തായ് സിനിമയാക്കാൻ ഡിനി ഡാനിയൽ;ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ!

കൂടത്തായ് സംഭവം സിനിമയാക്കുന്നു വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്..റോണക്‌സ് ഫിലിപ് ചിത്രത്തിന് പുറമെ കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി മോഹന്‍ലാല്‍ ചിത്രവും വരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇപ്പോളിതാ ജോളിയായി സിനി ഡാനിയൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വെട്ടിരിക്കുകയാണ്.സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം പത്താം തിയ്യതി ആരംഭിക്കുമെന്നാണ് അറിയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അണിയറക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരക്കഥ മുഴുവനായും കഴിഞ്ഞുവെന്നും പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നു എന്നും പോസ്റ്റില്‍ പറയുന്നു. അതേസമയം റോണക്‌സ് ഫിലിപ് ആണ് കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുളള സിനിമ സംവിധാനം ചെയ്യുന്നത്. വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുന്ന സിനിമ അലക്‌സ് ജോസഫാണ് നിര്‍മ്മിക്കുന്നത്.

എന്നാൽ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി പെരുമ്പാവൂരും കൂടത്തായ് സിനിമയാക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു . സിനിമയില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ വരുമെന്നായിരുന്നു വിവരം. സിനിമയുടെ രചയിതാവിനെക്കുറിച്ചോ സംവിധായകനെകുറിച്ചോ ഉളള വിവരം പുറത്തിറങ്ങിയിരുന്നില്ല.

kudathai first look poster

Continue Reading
You may also like...

More in Movies

Trending

Recent

To Top