Connect with us

മഞ്ജു വാര്യർ നൽകിയ പരാതിയിൽ ഒരാൾ കൂടി ഉണ്ട് ! മഞ്ജുവിന് വൈരാഗ്യം തോന്നാൻ ഇടയായ സംഭവം വെളിപ്പെടുത്തി മാത്യു സാമുവൽ രംഗത്ത് !

Malayalam Breaking News

മഞ്ജു വാര്യർ നൽകിയ പരാതിയിൽ ഒരാൾ കൂടി ഉണ്ട് ! മഞ്ജുവിന് വൈരാഗ്യം തോന്നാൻ ഇടയായ സംഭവം വെളിപ്പെടുത്തി മാത്യു സാമുവൽ രംഗത്ത് !

മഞ്ജു വാര്യർ നൽകിയ പരാതിയിൽ ഒരാൾ കൂടി ഉണ്ട് ! മഞ്ജുവിന് വൈരാഗ്യം തോന്നാൻ ഇടയായ സംഭവം വെളിപ്പെടുത്തി മാത്യു സാമുവൽ രംഗത്ത് !

മഞ്ജു വാര്യർ – ശ്രീകുമാർ മേനോൻ വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിൽ ഏറ്റവുമധികം ണ് ചർച്ചയായ പേര് മാത്യു സാമുവലിന്റേതാണ്. ശ്രീകുമാർ മേനോന് എതിരെ മഞ്ജു വാര്യർ പരാതി നൽകിയ വിഷയത്തിൽ ഫേസ്ബുക്കിലൂടെ ശ്രീകുമാർ മേനോൻ പ്രതികരിച്ചപ്പോൾ പറഞ്ഞ ഒരു വാചകം മാത്യു സാമുവലിന്റെ കുറിച്ച് ആയിരുന്നു. അതിങ്ങനെ ആയിരുന്നു.

അതെ, മാത്യു സാമുവൽ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ് ?!കല്യാൺ ജൂവല്ലേഴ്‌സ് തൃശൂർ പോലീസിൽ കൊടുത്ത പരാതിയിലും ഇപ്പോൾ നിങ്ങൾ തിരുവനന്തപുരത്ത്‌ ഡി.ജി.പി ക്ക്‌ കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമർശിച്ചതിൽ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു…?

ഇപ്പോൾ സംഭവത്തിന് ആസ്പദമായ കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ മാത്യു സാമുവൽ . ഒരു വീഡിയോ പങ്കു വച്ചാണ് മാത്യു സാമുവൽ മഞ്ജുവിനെ കുറിച്ച് തുറന്നു പറയുന്നത് .

ഈ കാണുന്ന വീഡിയോയാണ് മഞ്ജു വാര്യർ ഞാൻ സൈബർ ആക്രമണം നടത്തി എന്ന് പറയുന്ന സംഭവം. ഇതിൽ കാണുന്നവർ ക്യാമറയുടെ മുൻപിൽ തുറന്ന് പറയുന്നു, 52 ആദിവാസി കുടുംബങ്ങൾ, ഏഴിൽപരം നിർധന മുസ്ലിം കുടുംബങ്ങൾ എന്നിവർ സെലിബ്രിറ്റി പബ്ലിസിറ്റിയിൽ ഇപ്പോഴും വഞ്ചിതരായി കഴിയുന്ന കഥ. ഇത് എന്റെ ടൈംലൈനിൽ പോസ്റ്റ്‌ ചെയ്തു. അത് തമിഴിലെ പല മീഡിയകളും വാർത്തയാക്കി എന്നെ ക്വൊട്ട് ചെയ്തു. ഈ റിപ്പോർട്ടിൽ പൂർണമായും ഉറച്ചു നിൽക്കുന്നു. മഞ്ജു വാര്യർ ഈ നിർധന പട്ടിണി ജീവിതങ്ങളെ താറുമാറാക്കി. നന്മമരം എന്ന് പേര് ഉണ്ടാകാൻ നടത്തിയ കപടനാടകം! ഈയുള്ളവൻ ഗ്രൗണ്ട് സിറോയിൽ നിന്നും റിപ്പോർട്ട്‌ ചെയ്തു.

നിയമപോരാട്ടത്തിൽ തെല്ലും പിന്നോട്ടില്ല. ഇപ്പോഴെങ്കിലും മഞ്ജു പ്രതികരിക്കാൻ തയ്യാറായല്ലോ എന്ന ആഹ്ലാദമുണ്ട്. ആദിവാസികളെ വഞ്ചിച്ച കേസിൽ നിയമപരമായ മുന്നേറ്റം വേണം എന്ന് തന്നെയായിരുന്നു പരക്കുനി കോളനി സന്ദർശിച്ചപ്പോൾ മനസിലുണ്ടായിരുന്നത്. ചോദിക്കാനും പറയാനും ആരുമുണ്ടാകില്ല എന്ന് മഞ്ജു കരുതിയവർക്ക് ഇത്രയെങ്കിലും പിന്തുണയാകട്ടെ.

മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും മാത്യു സാമുവൽ പങ്കു വച്ചിരുന്നു.

ദിലീപാണ് നടിയെ ആക്രമിച്ചതിന് പിന്നിലുള്ളതെന്ന സത്യം നാരദ തുറന്നു പറഞ്ഞത് പിന്നീട് പൊലീസും സ്ഥിരീകരിച്ചു. അന്നത്തെ പൊതുവായ ആരോപണം മഞ്ജുവാണ് ഇത് ചെയ്യിച്ചത് എന്നൊക്കെയായിരുന്നു.ഇന്ന് അതേ മഞ്ജു പറയുന്നു ഞാൻ അവർക്കെതിരെ ശ്രീകുമാറുമായി ഗൂഢാലോചന നടത്തിയെന്ന്!

എനിക്ക് മലയാള സിനിമയുമായി യാതൊരു ബന്ധവുമില്ല. ഞാൻ താമസിക്കുന്നത് ഡൽഹിയിലാണ്. ചിലപ്പോൾ കേരളത്തിൽ വരാറുണ്ട്. കാമ്പുള്ള വിവരങ്ങൾ ലഭിച്ചാൽ അന്വേഷിച്ചു റിപ്പോർട്ട്‌ ചെയ്യും. ചിലപ്പോൾ അത് തമിഴ്, ബംഗാളി, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലെ മാധ്യമങ്ങൾക്കും കൊടുക്കും. നേരത്തെ കല്യാൺ സ്വാമി പറഞ്ഞു ഞാൻ അവർക്കെതിരെ റിപ്പോർട്ട് ചെയ്തതിന്റെ പിന്നിൽ
ശ്രീകുമാർ മേനോനാണ് എന്ന്. അവർ പോലീസിൽ പരാതി കൊടുത്തതും അങ്ങനെയാണ്. അന്നും ഇപ്പോഴും ഞാൻ വ്യക്തമായി പറയുന്നു- ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അതിൽ ഇത്ര നെറ്റി ചുളിക്കാൻ എന്തിരിക്കുന്നു?

മഞ്ജുവിനോടുള്ള എന്റെ സംശയം ഇതാണ്- പരക്കുനി കോളനിയുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ റിപ്പോർട്ട് ശരിയല്ലേ? അതോ തെറ്റാണോ? എന്റെ കൈയിൽ മഞ്ജുവിന്റെ ലെറ്റർ പാഡ് ഒന്നും തന്നെയില്ല. പരക്കുനി എന്ന ഗ്രാമത്തിൽ ഗ്രൗണ്ടിൽ പോയാണ് റിപ്പോർട്ട്‌ ചെയ്തത്. അതിന്റെ തെളിവ് വിഡിയോയായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഞാൻ മഞ്ജുവിനെതിരെ സൈബർ അറ്റാക്ക് എവിടെയും ചെയ്തിട്ടില്ല. വസ്തുതാപരമായ റിപ്പോർട്ട്‌ പല മീഡിയകളിലും വന്നത് സോഷ്യൽ മീഡിയയിൽ എന്റെ ടൈംലൈനിൽ കൊടുത്തു. അതെന്റെ റൈറ്റ് ആണ്. അത് വീണ്ടും തുടരും.

ഞാൻ ചെയ്ത റിപ്പോർട്ടിനെയാണ് ചോദ്യം ചെയ്യേണ്ടത്. അത് തെറ്റാണ് എങ്കിൽ അതിനെതിരെയാണ് പരാതി കൊടുക്കേണ്ടത്. ഇനി ആ റിപ്പോർട്ട് തെറ്റാണെന്ന് തെളിയിക്കാൻ കഴിയില്ല എങ്കിൽ, പുക മറ സൃഷ്ടിക്കാൻ സൈബർ അറ്റാക്ക് എന്നല്ല പറയേണ്ടത്.

മറ്റൊന്ന്, എനിക്ക് ധാരാളം പരിചയക്കാരും സുഹൃത്തുക്കളുമുണ്ട്.
ജേർണലിസ്റ്റ് എന്ന നിലയിൽ അതൊക്കെ ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കുകയും ചെയ്യും. അതെന്റെ ജോലിയുടെ ഭാഗമാണ്.

ഞാനും ശ്രീകുമാറും ഒരുമിച്ചുള്ള ചിത്രങ്ങൾ എത്രപേരെയാണ് അസ്വസ്ഥപ്പെടുത്തുന്നത് എന്ന് വെറുതെ ഓർത്തു പോവുകയാണ്!

 തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്ററും എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവലിനെതിരെയും യുട്യൂബ് ചാനലായ റെഡ് പിക്‌സ് 24 x 7 നെതിരെയും ആണ് കല്യാൺ ജൂവല്ലേഴ്‌സ് മുൻപ് പരാതി നൽകിയത് . വ്യാജരേഖ ചമയ്ക്കല്‍, സമൂഹമാധ്യമങ്ങള്‍ വഴി അപകതീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

കല്യാണിന്റെ പരസ്യങ്ങള്‍ മുന്‍പ് ശ്രീകുമാര്‍ മേനോനാണ് ചെയ്തിരുന്നത്. എന്നാല്‍ ഇടക്കാലത്ത് ഈ കരാര്‍ കമ്പനി പുതുക്കിയില്ല. ഇക്കാര്യത്തിലുള്ള വിരോധത്താല്‍ മാത്യു സാമുവലുമായി ചേര്‍ന്ന് സ്ഥാപനത്തിനെതിരേ അപകീര്‍ത്തികരമായ വീഡിയോ നിര്‍മ്മിച്ച് പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തിന്റെ വിശ്വാസ്യത പൊതുജനമധ്യത്തില്‍ തകര്‍ക്കുകയായിരുന്നു പിന്നിലുള്ള ലക്ഷ്യമെന്നും പരാതിയിലുണ്ട്. കല്യാണ്‍ ജ്വല്ലേവ്‌സിന്റെ തൃശൂര്‍ പൂങ്കുന്നം ഓഫീസിലെ ജനറല്‍ മാനേജര്‍ കെ ടി ഷൈജുവാണ് തൃശൂര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്.

mathew samuel about manju warrier issue

More in Malayalam Breaking News

Trending

Recent

To Top