ശ്രീകുമാർ മേനോൻ – മഞ്ജു വാര്യർ വിഷയത്തിൽ വിവിധ പ്രതീകരണങ്ങൾ എത്തുകയാണ്. ഏറ്റവും ശ്രദ്ധേയമായത് ഷോൺ ജോർജ് നടത്തിയ പരാമർശമാണ്. മുൻപ് പോസ്റ്റ് ചെയ്ത വീഡിയോ പങ്കു വച്ചാണ് ഷോൺ ജോർജ് വിഷയത്തിൽ പ്രതികരിച്ചത് .
‘ഇത് ഞാൻ ഇന്ന് പറഞ്ഞതല്ല’ എന്നായിരുന്നു ഷോൺ ഇത്തവണ വിഡിയോയ്ക്ക് അടിക്കുറിപ്പായി എഴുതിയത്.ദിലീപിനെ കേസിൽ കുടുക്കുവാൻ സംവിധായകൻ ശ്രീകുമാർ മേനോൻ നടത്തിയ തട്ടിപ്പാണ് രണ്ടാമൂഴം സിനിമയെന്നായിരുന്നു ഷോൺ ജോർജ് വിഡിയോയിലൂടെ ആരോപിച്ചത്. ശ്രീകുമാർ മേനോനെതിരെ പി.സി. ജോർജ് മുമ്പ് നടത്തിയ പ്രസ്താവന ശരിവെച്ച് സംസാരിക്കുകയായിരുന്നു ഷോൺ.
ഒടിയൻ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുമ്പോഴായിരുന്നു പ്രതികരണവുമായി ഷോൺ എത്തിയത്. ‘നടി അക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരും…’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ അദ്ദേഹം പങ്കുവച്ചത്.
‘ആദ്യം കയ്ക്കും പിന്നെ മധുരിക്കും. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാകുമ്പോൾ പി.സി. ജോര്‍ജ് പറഞ്ഞിരുന്നു, ‘ഇതിന്റെ പുറകിൽ പ്രമുഖ സംവിധായകനുണ്ട്’. ദിലിപീനെതിരെ ഗൂഢാലോചന നടന്നതും ആ സംവിധായകന്റെ നേതൃത്വത്തിലാണ്. അയാൾ പുറത്തിറക്കാൻ പോകുന്നുവെന്നു പറയപ്പെടുന്ന ബ്രഹ്മാണ്ഡപടം രണ്ടാമൂഴം അതൊരു കള്ളക്കഥയാണ്. അതൊരിക്കലും നടക്കാൻ പോകുന്നില്ല.’
‘ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങൾ ഒരുക്കുവാൻ അദ്ദേഹം നടത്തിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമയുടെ പ്രഖ്യാപനമെന്ന് പി.സി. ജോർജ് അന്ന് പറഞ്ഞിരുന്നു. അത് ഇന്ന് എം.ടി സാറും ശരിവെച്ചിരിക്കുകയാണ്. ഈ പ്രോജക്ട് നടക്കില്ലെന്നു മാത്രമല്ല അദ്ദേഹത്തെയും ഈ സംവിധായകൻ വഞ്ചിച്ചിരിക്കുന്നു.’
‘ഞാന്‍ പേരുപറയുന്നില്ല. നിങ്ങൾക്കെല്ലാം മനസ്സിലായെന്ന് വിശ്വസിക്കുന്നു. ഇനിയും കാര്യങ്ങൾ പുറത്തുവരാനുണ്ട്. ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാ പറയുന്നതല്ല, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്. കുടുക്കിയതിനു പിന്നിൽ ഈ സംവിധായകൻ തന്നെയാണെന്ന് യാതൊരു സംശയവുമില്ല. പി.സി ജോർജ് പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകൾ ഇനിയും പുറത്തുവരും.’–ഷോൺ പറഞ്ഞു
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...