വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് സൗബിൻ.സഹനടനായെത്തി പിന്നീട് നായകനായി ഇപ്പോൾ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ് താരം.ഇപ്പോളിതാ സൗബിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ഭാര്യ ജാസ്മിയുടെ പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുന്നത്.ജാമിയയ്ക്കും മകന് ഓര്‍ഹാനുമൊപ്പമുളള ചിത്രങ്ങളാണ് നടന് പങ്കുവെക്കാറുളളത്. ഭാര്യ ജാമിയ സഹീറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുളള സൗബിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.
എന്റെ പ്രിയപ്പെട്ട ജാമീക്ക് ജന്മദിനാശംസകള് എന്ന് പറഞ്ഞുകൊണ്ടാണ് സൗബിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. നീയാണ് എന്റെ എറ്റവു വലിയ ശക്തിയും പിന്തുണയും. എന്നെയും നമ്മുടെ ജീവിതത്തെയും എപ്പോഴും മനോഹരമായും പരിപൂര്‍ണമായും സംരക്ഷിച്ചതിന് നന്ദി. എറ്റവും മോശമായ സമയത്ത് പോലും നീ നമുക്ക് ചുറ്റുമുളള നല്ലത് കാണുകയും അതില്‍ വിശ്വസിക്കുകയും ചെയ്തു.
നീയാണ് എന്റെ വീട്, എന്റെ ലോകം. ഇനിയുളള ജീവിതം മുഴുവന്‍ നിന്നോടൊപ്പം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഐ ലവ് യൂ ജാമിയ സഹീര്‍, നീയെന്റെ തിളങ്ങുന്ന നക്ഷത്രമാണ്. സൗബിന് ഷാഹിര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം സിനിമാത്തിരക്കുകളില്‍ നിന്നും മാറി മാലി ദ്വീപില്‍ അവധി ആഘോഷിക്കാനായി പോയിരിക്കുകയാണ് സൗബിനും കുടുംബവും. നേരത്തെ മകന് ഒര്‍ഹാനൊപ്പം മാലിയില്‍ നിന്നെടുന്ന ചിത്രം സൗബിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....