ബാലനടനായ സനൂപിന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് തുടങ്ങി നടികളെ വിളിച്ചയാൾ അറസ്റ്റിൽ . നടി സനുഷായുടെ സഹോദരനാണ് സനൂപ് സന്തോഷ് . നടിമാർ സനുഷയുമായുള്ള അടുപ്പത്തിന്റെ പേരിൽ അനിയനെ കുറിച്ച് ഇങ്ങനെ പരാതി പറഞ്ഞപ്പോളാണ് സനുഷയുടെയും സനൂപിന്റെയും അച്ഛൻ സന്തോഷ് പോലീസിൽ പരാതി നല്കിയയത് .
സിനിമയിൽ ഉള്ള ആളായതിനാലും സനുഷയുടെ സഹോദരനായതിനാലും നടിമാർ സംസാരിക്കുകയും ചെയ്തു. വാട്സ്ആപ്പിൽ സനുഷയും സനൂപും നിൽക്കുന്ന ചിത്രമാണ് നല്കകിയിരിക്കുന്നത് .
കണ്ണൂര്‍ ടൗണ്‍ സി.ഐ. പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മലപ്പുറം പൊന്നാനി സ്വദേശി രാഹുല്‍ (22) പിടിയിലായത്.
സഹോദരന് വിളിച്ച് സംസാരിക്കുന്നതായും മറ്റു നടികളുടെ നമ്പര്‍ ചോദിക്കുന്നതായും സനുഷയോട് പല നടികളും പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. നടികളോട് അവരുടെ പല്ലുകളെക്കുറിച്ച് സംസാരിക്കുന്നത് ഇയാളുടെ ശീലമാണ്.
രണ്ടുവര്‍ഷംമുമ്പ് കൈക്കലാക്കിയ മറ്റാരുടെയോ സിം ആണ് പ്രതി ഉപയോഗിച്ചത്. മലപ്പുറത്തെ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. നടികളോട് മോശമായി പെരുമാറിയതായി പരാതികളില്ല. മഞ്ജു പിള്ള, റിമി ടോമി തുടങ്ങിയവരെയാണ് അവസാനം വിളിച്ചത്. ടൗണ്‍ എസ്.ഐ. ബി.എസ്. ബാവിഷും സി.പി.ഒ. ബാബു പ്രസാദും അന്വേഷണസംഘത്തിലുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...