
Social Media
ജിയോ മാമി മുംബൈ ചലച്ചിത്ര മേളയിൽ താര സുന്ദരികൾ എത്തിയപ്പോൾ!
ജിയോ മാമി മുംബൈ ചലച്ചിത്ര മേളയിൽ താര സുന്ദരികൾ എത്തിയപ്പോൾ!

By
ജിയോ മാമി മുംബൈ ചലച്ചിത്ര മേളയുടെ തുടക്കമായിരിക്കുമ്പോൾ മേളകൾ കൂടുതൽ സുന്ദരമാകാൻ സുന്ദരി താരങ്ങൾ എത്തിയിരിക്കുകയാണ്.താരത്തിളക്കത്തിലാണ് പരിപാടി തുടങ്ങിയിരിക്കുന്നത്.റെഡ് കാർപെറ്റിൽ സുന്ദരി താരങ്ങളുടെ ചിത്രങ്ങൾ ഒക്കെയും ഇതൊനൊടകം വൈറലായി കഴിഞ്ഞു അതും ബോളിവുഡ് താരസുന്ദരിമാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
നാളുകൾ ഏറെ കാത്തിരുന്നെത്തുന്ന ഫെസ്റ്റിവലാണിത്.ഏറെ നാളുകൾ നീണ്ടു നിൽക്കുകയും ചെയ്യും.എല്ലായിടങ്ങളിലും നിന്നും താരങ്ങൾ എത്തുകയും ചെയ്യും.24 വരെയാണ് ഫെസ്റ്റിവൽ ഉണ്ടാകുക. ജിയോ മാമി മുംബൈ ചലച്ചിത്ര മേളയുടെ 21ാം പതിപ്പിൽ തിളങ്ങി താരങ്ങൾ. വ്യാഴാഴ്ച വൈകുന്നേരം റെഡ് കാർപ്പെറ്റോടെയാണ് ചലച്ചിത്ര മേള ആരംഭിച്ചത്. ബാന്ദ്ര വെസ്റ്റിലെ ബാൽ ഗന്ധർവ രംഗ് മന്ദിറിൽ (ഷീല ഗോപാൽ രഹെജ ഓഡിറ്റോറിയം) ആണ് ഇവന്റ് നടന്നത്.
ദീപിക പദുക്കോൺ, കത്രീന കൈഫ്, കരൺ ജോഹർ, റിതീഷ് ദേശ്മുഖ്, വിശാൽ ഭരദ്വാജ്, ദീപ്തി നേവൽ, ഷബാന അസ്മി, ജാവേദ് അക്തർ, നവാസുദ്ദീൻ സിദ്ദിഖി, തിലോത്തമ ഷോം, ടിസ്‌ക ചോപ്ര, താഹിർ മോള, വിധു വിനോദ് ചോപ്ര, രമേശ് സിപ്പി, ഫെസ്റ്റിവൽ ഡയറക്ടർ – അനുപമ ചോപ്ര, ആർട്ടിസ്റ്റിക് ഡയറക്ടർ, മാമി – സ്മൃതി കിരൺ തുടങ്ങിയവർ പങ്കെടുത്തു.
സിനിമകളുടെ പ്രദർശനങ്ങൾ ആരംഭിക്കുന്നത് ഇന്നാണ്. നഗരത്തിലെ എട്ട് വേദികളിലായി ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഐക്കൺ – ഇൻഫിനിറ്റി മാൾ, പിവിആർ ഇസിഎക്സ് – സിറ്റി മാൾ, പിവിആർ ജുഹു, ലെ റെവ് സിനിമാസ് – ബാന്ദ്ര, പിവിആർ ഫീനിക്സ് മാർക്കറ്റ്സിറ്റി – കുർല, റീഗൽ സിനിമ – കൊളബ , പിവിആർ ഐക്കൺ ഫീനിക്സ് – ലോവർ പരേൽ, മാറ്റർഡൻ കാർണിവൽ സിനിമാസ് – ലോവർ പരേൽ എന്നിവിടങ്ങളിലാണ് പ്രദർശനങ്ങൾ നടക്കുക.
ബോളിവുഡിന്റെ നേരിട്ടുള്ള ഇടപെടലും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമാകുന്ന ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് മുംബൈ മാമി ഫിലിം ഫെസ്റ്റിവൽ. ഒക്ടോബർ 24 വരെയാണ് ഫെസ്റ്റിവൽ.
ടൊറന്റോ ചലച്ചിത്ര മേളയിൽ നിരൂപക പ്രശംസ നേടിയ മലയാള ചിത്രം മൂത്തോൻ ആണ്, മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രം. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിവിൻ പോളിയാണ്.
കഴിഞ്ഞ വർഷത്തെ മുംബൈ ചലച്ചിത്രമേളയുടെ ജൂറി അംഗങ്ങളില്‍ ഒരാളായിരുന്നു മലയാളി താരം പാര്‍വ്വതി. ജിയോ മാമി ചലച്ചിത്ര മേളയുടെ ഇരുപതാം പതിപ്പാണ് 2018ൽ നടന്നത്. ‘ഡൈമെന്‍ഷന്‍സ്’ എന്ന് പേരുള്ള ഹ്രസ്വ ചിത്രങ്ങളുടെ വിഭാഗത്തിലേക്കുള്ള വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു പാര്‍വ്വതി.
about mumbai film festival
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....