Connect with us

തമിഴിൽ രജനികാന്തിന്റെ നായികയാകാൻ ഒരുങ്ങി മഞ്ജു വാര്യർ!

Movies

തമിഴിൽ രജനികാന്തിന്റെ നായികയാകാൻ ഒരുങ്ങി മഞ്ജു വാര്യർ!

തമിഴിൽ രജനികാന്തിന്റെ നായികയാകാൻ ഒരുങ്ങി മഞ്ജു വാര്യർ!

മലയാളികളുടെ ഇഷ്ട നായികയാണ് മഞ്ജു വാര്യർ.വലിയൊരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികയെത്തിയ മഞ്ജുവിനെ രണ്ടുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.ഇപ്പോൾ മലയാളത്തിലെന്നപോലെ തന്നെ തമിഴിലും അഭിനയിച്ച് മികവു തെളിയിക്കുകയാണ് താരം.തമിഴ് സൂപ്പർ സ്റ്റാർ ധനുഷിനൊപ്പം മഞ്ജു അഭിനയിച്ച ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.ചിത്രം തീയ്യറ്ററുകളിൽ നിറഞ്ഞ കയ്യടി നേടിക്കൊണ്ടിരിക്കുമ്പോൾ തന്നെ അടുത്ത ഒരു തമിഴ് ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മഞ്ജു വാര്യർ.

മഞ്ജു അടുത്തതായി തമിഴിൽ എത്തുന്നത് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ നായികയായി ആകുമെന്നതാണ് ഏറ്റവും പുതിയ വാർത്ത.ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്.വെട്രിമാരന്‍ ചിത്രം അസുരനില്‍ ധനുഷിന്റെ ഭാര്യയായുള്ള മഞ്ജുവിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. ഇത് ഇഷ്ടപ്പെട്ടാണ് ശിവ പുതിയ സിനിമയിലേക്ക് മഞ്ജുവിനെ തെരഞ്ഞെടുത്തത് എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

manju warrier new tamil film with rajanikant

Continue Reading
You may also like...

More in Movies

Trending

Recent

To Top