
Malayalam
ബിഗ്ബോസിൽ 200 – 250 പേജുള്ള ബുക്കാണ് ആദ്യം തന്നത്;പ്രേക്ഷകർ അറിയാത്ത ബിഗ്ബോസിലെ ചില രഹസ്യങ്ങൾ!
ബിഗ്ബോസിൽ 200 – 250 പേജുള്ള ബുക്കാണ് ആദ്യം തന്നത്;പ്രേക്ഷകർ അറിയാത്ത ബിഗ്ബോസിലെ ചില രഹസ്യങ്ങൾ!
Published on

By
വളരെ പെട്ടന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ റിയാലിറ്റി ഷോയായിരുന്നു ബിഗ്ബോസ്.മോഹൻലാൽ അവതാരകനായെത്തിയ പരിപാടി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകുകയും ചെയ്തു.പരിപാടിയ്ക്കെതിരെ ഒരുപാട് ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.അർച്ചന സുശീലൻ, തരികിട സാബു, രഞ്ജിനി ഹരിദാസ്, പേളി, ദീപൻ മുരളി, ഈ താരങ്ങളെയെല്ലാം ബിഗ് ബോസിന് മുൻപ് തന്നെ പ്രേക്ഷകർ മനസ്സിൽ പ്രതിഷ്ഠിച്ചതാണ്. ഈ താരങ്ങളിൽ , ബിഗ്ബോസിന് ശേഷം ദീപനാണ് സോഷ്യൽ മീഡിയയിൽ സജീവം. അടുത്തിടെ അദ്ദേഹം ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിഗ് ബോസിലെ കൂടുതൽ വിശേഷങ്ങൾ പങ്ക് വയ്ക്കുന്നത്.
” എന്റെ ജന്മദിനം വന്നപ്പോൾ ഒരു എപ്പിസോഡ് ഫുൾ അതായിരുന്നു നിറച്ചത്, എനിക്ക് ഏറ്റവും സന്തോഷം തോന്നിയത് ലാൽ സാർ എന്നെ വിഷ് ചെയ്തപ്പോഴാണ്. പിന്നെ വീട്ടിൽ നിന്നും ഉണ്ടാക്കി കൊടുത്തയച്ച കേക്ക് അതിനുള്ളിലെ സമ്മാനം, അതൊന്നും ഒരിക്കലും മറക്കാനാകില്ല. എല്ലാ ജന്മദിനം വരുമ്പോഴും ഇപ്പോൾ ഓർത്തിരിക്കുന്നത് ബിഗ്ബോസിലെ പിറന്നാൾ ദിനമാണ്” ദീപൻ പറയുന്നു. അതേസമയം ബിഗ്ബോസിൽ നിന്നുള്ള അപ്രതീക്ഷിത പുറത്താക്കൽ തന്നെ വേദനിപ്പിച്ചതായും , പുറത്തായതിൽ അല്ല സങ്കടം വന്നത്, അത്രയും ദിവസം കൂടെ ഉണ്ടായിരുന്നവരോട് ഒറ്റ വാക്ക് മിണ്ടാൻ ആകാതെ,ആരോടും യാത്ര പറയാൻ ആകാതെ ഇറങ്ങേണ്ടി വന്ന നിമിഷമാണ് കൂടുതലും സങ്കടപെടുത്തിയത്. അർച്ചന കരയുന്നതും സാബുച്ചേട്ടനും അനൂപും എന്നെ പറ്റി പറയുന്നതും കേട്ടപ്പോൾ താൻ കരഞ്ഞു പോയതായും ദീപൻ പറയുന്നു. ഫിനാലെ എത്തിയപ്പോൾ അൽപ്പം കൂടുതൽ വിജയ പ്രതീക്ഷ താൻ പുലർത്തിയത് പേർളിയിൽ ആയിരുന്നതായും താരം വ്യക്തമാക്കി.
” ബിഗ്ബോസിൽ പാർട്ടിസിപ്പേറ്റ് ചെയുന്ന സമയത്ത് 200 – 250 പേജുള്ള ബുക്കാണ് ആദ്യം തന്നത്. അതിൽ റൂൾസിനെ എങ്ങിനെ ഒബേ ചെയ്യണം എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വയലേഷൻ പാടില്ല മോശമായ വാക്കുകൾ പാടില്ല. അങ്ങിനെ കുറെ റൂൾസ് അതിൽ എഴുതി വച്ചിട്ടുണ്ട്. ഞാൻ അടക്കം അതിലുണ്ടായിരുന്ന ആളുകൾക്ക് അതിനെ പറ്റി നല്ല ബോധവും ഉണ്ടായിരുന്നു. ചില സമയത്ത് ഇമോഷൻസ് കൈവിട്ടു പോകുന്ന സമയത്താണ് പുറത്തു പോകണം എന്ന് തോന്നാറ്. പലരും പല ഹാബിറ്റുകളും മാറ്റിവച്ചു, വന്ന കോലത്തിൽ ആയിരുന്നില്ല അവരുടെയൊന്നും മടക്കം. ചിലർ ഹെൽത്ത് കോൺഷ്യസ് ആയി, ഡയറ്റൊക്കെ ചെയ്ത് നല്ല സൗന്ദര്യത്തോടെയാണ് ഇറങ്ങിയത്. ഇതൊക്കെ ബിഗ്ബോസ് എന്ന ഷോയുടെ ഏറ്റവും വലിയ വിജയം തന്നെയാനിന്നും ദീപൻ പറയുന്നു.
deepan murali talks about his life in bigg boss malayalam
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....