
News
ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാവുന്നു;വധു സിനിമാതാരം!
ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാവുന്നു;വധു സിനിമാതാരം!
Published on

By
ഇപ്പോൾ വിവാഹ കാലമാണ്.വളരെ ഏറെ രസിപ്പിക്കുകയാണ് ഇപ്പോൾ സിനിമ ലോകവും ക്രിക്കറ്റ് ലോകവും ഒരുപാട് ബന്ധമാണുള്ളത് എന്ന് പറയാം.സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളുടെയും വിവാഹ സമയമാണിത് ഒരുപക്ഷെ ആരാധകർ ഏറെ ആകാംക്ഷയാണ് ഈ കാര്യത്തിൽ പുലർത്തുന്നത് കാരണം അങ്ങനെ ആണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ഒന്ന് കഴിഞ്ഞാൽ രണ്ടാമത്തെ എത്തുകയാണിവിടെ. ഏവരും ഓരോ വിവാഹം കഴിയുമ്പോഴും അടുത്തതിനായുള്ള കാത്തിരിപ്പിലാണ്.അതുപോലെ തന്നെയാണ് താരങ്ങളുടെ പ്രവർത്തിയും.ന്തായാലും സൂപ്പർ താരങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ്.വീണ്ടും താരവിവാഹങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്. സിനിമാ നടിമാരും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയവും വിവാഹവും നേരത്തെ ഒരുപാട് ഉണ്ടായിട്ടുണ്ട്. വിരാട് കോലിയും അനുഷ്ക ശര്‍മ്മയും തമ്മിലുള്ള വിവാഹമായിരുന്നു ഇത്തരത്തില്‍ അവസാനം നടന്നത്.
ഇപ്പോഴിതാ സാമനമായൊരു വിവാഹം നടക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാവുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്ന് കൊണ്ടിരിക്കുന്നത്. തമിഴ് ചലച്ചിത്ര നടിയായ ആശ്രിത ഷെട്ടിയാണ് വധു. ഡിസംബര്‍ രണ്ടിന് മുംബൈയില്‍ വെച്ചായിരിക്കും വിവാഹമെന്നാണ് അറിയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് സൂചന.ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരികരിച്ചിട്ടുണ്ട്.
2015 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തിയ മനീഷ് പാണ്ഡെ നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടക ടീമിനെ നയിക്കുകയാണ്. ഇതിനകം 23 ഏകദിനങ്ങളും 31 ട്വന്റി 20 മത്സരങ്ങളും ഇന്ത്യയ്ക്കായി മനീഷ് കളിച്ചു. മുംബൈ സ്വദേശിനിയായ ആശ്രിത തുളു സിനിമയില്‍ അഭിനയിച്ചാണ് വെള്ളിത്തിരയിലെത്തുന്നത്. ശേഷം തമിഴിലേക്ക് അഭിനയിക്കാനെത്തിയ നടി മൂന്ന് തമിഴ് സിനിമകളിലും ഒരു തുളു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നാന് താന്‍ സിവ എന്ന ചിത്രമാണ് ആശ്രിതയുടേതായി ഇനി വരാനിരിക്കുന്നത്.
sports cricket player manish pandey set to marry south indian actress
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....