Connect with us

പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ ഒറ്റയ്ക്ക്, ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിനാണ്? മോദിയെ പരോക്ഷമായി കളിയാക്കി നടൻ പ്രകാശ് രാജ്!

News

പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ ഒറ്റയ്ക്ക്, ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിനാണ്? മോദിയെ പരോക്ഷമായി കളിയാക്കി നടൻ പ്രകാശ് രാജ്!

പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ ഒറ്റയ്ക്ക്, ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിനാണ്? മോദിയെ പരോക്ഷമായി കളിയാക്കി നടൻ പ്രകാശ് രാജ്!

പ്രഭാത സവാരിക്കിടെ കടൽ തീരം വൃത്തിയാക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പ്രധാനമന്ദ്രി നരേന്ദ്ര മോദി തന്റെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.വീഡിയോ വളരെ പെട്ടന്ന് വൈറലാകുകയും ചെയ്തു.ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായുള്ള അനൗപചാരിക ഉച്ചകോടിയുടെ വേദിയായ മാമല്ലപുരത്തെ കടല്‍ത്തീരത്തുനിന്നുള്ള ഒരു വീഡിയോയാണ് പങ്കുവെച്ചത്.രാവിലെ 30 മിനിറ്റ് നീണ്ട പ്രഭാതസവാരിക്കിടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്‌തെന്നും അദ്ദേഹം ഒപ്പം കുറിച്ചു.എന്നാൽ ഇപ്പോൾ ഈ വീഡിയോയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്.

നമ്മുടെ നേതാവിന്റെ സുരക്ഷ എവിടെയെന്നും വിദേശസംഘം എത്തിയിരിക്കുന്ന സമയത്ത് ബന്ധപ്പെട്ട അധികൃതര്‍ എന്തുകൊണ്ട് പ്രദേശം വൃത്തിയാക്കിയില്ലെന്നും പ്രകാശ് രാജ് ചോദിക്കുന്നു. ‘എവിടെയാണ് നമ്മുടെ നേതാവിന്റെ സുരക്ഷ? പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ ഒറ്റയ്ക്ക്, ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിനാണ്? വിദേശത്തുനിന്ന് ഒരു സംഘം എത്തിയിരിക്കുമ്പോള്‍ ഈ സ്ഥലം വൃത്തിയാക്കാതെയിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് എങ്ങനെ ധൈര്യം വന്നു?’ വീഡിയോയ്‌ക്കൊപ്പം പ്രകാശ് രാജ് കുറിച്ചു.

പ്രകാശ് രാജിന്റെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തി.എണ്ണായിരത്തിലേറെ ലൈക്കുകളും രണ്ടായിരത്തിലേറെ ഷെയറുകളും ഈ ട്വീറ്റിന് ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനായ പ്രകാശ് രാജ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

prakash raj tweet against narendra modi

More in News

Trending

Recent

To Top