
Social Media
‘ഇടയ്ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആകാം;വൈറലായി റിമി ടോമിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്!
‘ഇടയ്ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആകാം;വൈറലായി റിമി ടോമിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്!

By
മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു താരമാണ് റിമി ടോമി കാരണം മറ്റുള്ളവരിൽ നിന്നും എന്നും വ്യത്യസ്തമായിരുന്നു റിമി ടോമി.പാട്ടുകാരിയിൽ നിന്ന് അവതരികയിലേക്കും ശേഷം നായികയായും അരങ്ങേറിയ താരമാണ് റിമി ടോമി.താരത്തിന്റെ ചിത്രങ്ങളും മറ്റും വളരെ പെട്ടന്നാണ് വൈറലായി മാറാറുള്ളത്.ഇപ്പോഴിതാ ഓട് ഇൻസ്റ്റാഗ്രാം ചിത്രമാണ് വൈറലാകുന്നത്.മലയാളികൾക്ക് റിമി ടോമി ഒരു ഗായിക മാത്രമല്ല, ഒരൊന്നൊന്നര അവതാരക കൂടിയാണ്.
റിമി അവതരിപ്പിക്കുന്ന പരിപാടികൾ ചുമ്മാ അങ്ങനെ കണ്ടിരിക്കാൻ രസമാണ്. പ്രതീക്ഷിക്കാതെയാകും ചില സന്ദർഭങ്ങളിൽ റിമിയുടെ കോമഡി നമ്പർ എത്തുക. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ല. റിമിയുടെ ഈ ഊർജത്തിന്റെ രഹസ്യം എന്താണ്?
പണ്ടൊരിക്കൽ ഒരു പരിപാടിക്കിടെ ഇതേ ചോദ്യം ചോദിച്ച മീരാ നന്ദനോട് റിമി പറഞ്ഞത് മൂന്നു നേരം പഴങ്കഞ്ഞി കുടിച്ചാൽ മതിയെന്നാണ്. അതു സത്യമാണെങ്കിലും അല്ലെങ്കിലും റിമിക്ക് പഴങ്കഞ്ഞിയോട് ഒരു പ്രത്യേക സ്നേഹമുണ്ട്.
മംഗലപുരത്തെ ‘കാന്താരി’ എന്ന ഹോട്ടലിൽ നിന്നു പഴങ്കഞ്ഞി കുടിക്കുന്ന ചിത്രമാണു റിമി ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്. കൂടെ നല്ല കൊഴുവ ഫ്രൈയും മീൻ കറിയുമുണ്ട്. ‘ഇടയ്ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആകാം,’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി റിമി നൽകിയത്.
ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡുമൊക്കെ ശീലമാക്കിയ തലമുറയ്ക്ക് പഴങ്കഞ്ഞി പരിചയപ്പെടുത്തുന്ന നിരവധി ഹോട്ടലുകളും തട്ടുകടകളുമുണ്ട്. തിരുവനന്തപുരത്തുനിന്നും കൊല്ലം എൻഎച്ച് വഴി പോകുമ്പോൾ മംഗലപുരം എന്ന സ്ഥലത്ത് പഴങ്കഞ്ഞിക്കു പേരു കേട്ട ഒരു കടയുണ്ട്. ഹോട്ടൽ കാന്താരീസ്. രാവിലെ പത്തര മണി കഴിയുമ്പോൾ മുതൽ ഇവിടെ പഴങ്കഞ്ഞിക്ക് തിരക്ക് തുടങ്ങും.
about rimi tomy
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....