Social Media
എല്ലാ സെറ്റിലും മമ്മുട്ടി ബിരിയാണി വിളമ്പാൻ കാരണം ഇതാണ്!
എല്ലാ സെറ്റിലും മമ്മുട്ടി ബിരിയാണി വിളമ്പാൻ കാരണം ഇതാണ്!
By
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മുട്ടിയെ കുറിച്ച എത്രത്തോളം പറഞ്ഞാലും തീരാറില്ല മലയാള സിനിമയുടെ അഭിമാനമാണ് മമ്മുട്ടി.മലയാളികൾ മമ്മുക്ക എന്നാണ് സ്നേഹത്തോടെ വിളിക്കാറ്.ആരും കഷ്ട്ടപെടാതെ ഇന്ന് കാണുന്ന ഈ നിലയിൽ എത്തി ചേരാൻ കഴിയില്ല കാരണം അത്രത്തോളം കഷ്ടപ്പാടാണ് സിനിമ ലോകത്ത് ഒരു സ്ഥാനം കെട്ടിപ്പടുക്കാൻ.മലയാള സിനിമയിൽ മാത്രമല്ല മറ്റുഭാഷകളിലും താരം ഏറെ ആരാധകർ താരത്തിനുണ്ട്.മമ്മുട്ടി എന്ന ഈ അതുല്യ പ്രതിഭയെ ഒരുപാട് ആളുകൾ ആണ് പലപ്പോഴും പ്രശംസിച്ച് എത്തിയിട്ടുണ്ടായിരുന്നത്.
മലയാള സിനിമയിലെ ഒരുപാട് താരങ്ങൾ മമ്മുട്ടിയുടെ ആരാധകരാണ്.താരത്തിന്റെ സഹായ മനസും അതുപോലെ വളരെ ഏറെ ശ്രദ്ധിക്ക പെടുന്ന ഒന്നാണ്.ഇപ്പോഴിതാ മമ്മുക്കയുടെ മറ്റൊരു സ്നേഹമാണ് വൈറലായിക്കൊണ്ടിരിക്കുന്നത് .അഭിഭാഷകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മമ്മൂട്ടി അഭിനയത്തിലേക്ക് തിരിഞ്ഞത്. തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല കടന്നുപോയതെങ്കിലും മികച്ച അവസരങ്ങളായിരുന്നു പിന്നീട് അദ്ദേഹത്തിന് ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അദ്ദേഹത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. വൈവിധ്യമാര്‍ന്നതും അഭിനയപ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങള്‍ക്കായാണ് താന്‍ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിരവധി സിനിമകളാണ് ഇനി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. അജയ് വാസുദേവ് ചിത്രമായ ഷൈലോക്കിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
മാമാങ്കവും ബിലാലും വണ്ണുമുള്‍പ്പടെ നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. തുടക്കം മുതല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാരുമുണ്ട്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി മാറാറുള്ളത്. ഷൈലോക്കിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളും വിശേഷവുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.സഹതാരങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യങ്ങളിലും ശ്രദ്ധ നല്‍കാറുണ്ട് മമ്മൂട്ടി. വ്യായാമത്തിലും ഭക്ഷണക്രമത്തിലും അദ്ദേഹം പതിവ് തെറ്റിക്കാറില്ല. അദ്ദേഹത്തിന്റെ ശീലങ്ങളെക്കുറിച്ച് വ്യക്തമാക്കി ഒപ്പമുള്ളവര്‍ നേരത്തെ എത്തിയിരുന്നു. വീട്ടില്‍ നിന്നും ഭക്ഷണം കൊടുത്തുവിടുമ്ബോള്‍ അതില്‍ ഒരു പങ്ക് പറ്റിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി താരങ്ങളായിരുന്നു എത്തിയത്. താന്‍ അഭിനയിക്കുന്ന സിനിമകളുടെ സെറ്റില്‍ ബിരിയാണി വിളമ്ബുന്ന പതിവുണ്ട് അദ്ദേഹത്തിന്. ഷൈലോക്കിന്റെ സെറ്റില്‍ കഴിഞ്ഞ ദിവസം അദ്ദേഹം ഈ പതിവായിരുന്നു ആവര്‍ത്തിച്ചത്.
മിമിക്രി വേദിയില്‍ നിന്നുമെത്തി കഴിവ് തെളിയിച്ച് മുന്നേറുന്ന ബിബിന്‍ ജോര്‍ജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടിയില്‍ നിന്നും ബിരിയാണി വാങ്ങിക്കഴിക്കാനായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ബിബിന്‍ എത്തിയത്. കഴിച്ചതില്‍ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയായിരുന്നു ഇത്. ഇത്രയും സ്വാദ് വരാനുള്ള പ്രധാന കാരണം മമ്മൂക്ക സ്വന്തം കൈകൊണ്ട് വിളമ്ബിത്തന്നുവെന്നുള്ളതാണ്.
അദ്ദേഹം എല്ലാ സെറ്റിലും ബിരിയാണി വിളമ്ബുമെന്ന കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ കേട്ടിരുന്നുവെങ്കിലും ഇന്നാണ് അത് കഴിക്കാനുള്ള ഭാഗ്യം ലഭിച്ചത്. ദുല്‍ഖറിന്റെ സിനിമയിലെ ഡയലോഗ് കടമെടുത്ത് പറഞ്ഞാല്‍ കഴിക്കുന്ന ആളിന്‍രെ മനസ്സ് നിറയ്ക്കാന്‍ അതില്‍ കുറച്ച് മൊഹബത്ത് ചേര്‍ത്താല്‍ മതിയെന്നുമായിരുന്നു താരം കുറിച്ചത്.
അജയ് വാസുദേവും മമ്മൂട്ടിയും ഒരുമിക്കുന്ന മൂന്നാമത്തെ സിനിമയുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമായാണ് ഇരുവരും ഷൈലോക്കിലേക്ക് കടന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും ഇതെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു. ഇത്തവണ മമ്മൂട്ടി ഓണം ആഘോഷിച്ചതും ഷൈലോക്ക് സംഘത്തിനൊപ്പമായിരുന്നു. സഹപ്രവര്‍ത്തകര്‍ക്ക് ചോറുവിളമ്ബുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മമ്മുക്ക എന്തിനാണ് മമ്മുക്കയുടെ എല്ലാ സിനിമ സെറ്റിലും ഇങ്ങനെ എല്ലാവര്‍ക്കും ഇക്ക ബിരിയാണി വെച്ച് കൊടുക്കുന്നത്?? ഉത്തരം :മമ്മുക്ക, വേറെ എന്ത് കൊടുത്താലും ഒരു മനുഷ്യന്‍ ഇനിയും വേണം എന്നേ പറയുകയുള്ളൂ ഒരു നേരം ഭക്ഷണം കൊടുത്ത് വയറു നിറഞ്ഞാല്‍ ഇനി വേണ്ട എന്ന് പറയുമെന്നായിരുന്നു ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്‍റെ പോസ്റ്റും ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു.
കഴുത്തറപ്പന്‍ പലിശക്കാരനായാണ് താന്‍ ഷൈലോക്കില്‍ എത്തുന്നതെന്നും ഷേക്സ്പിയറിന്‍റെ നോവലുമായി ബന്ധപ്പെട്ട് സിനിമയ്ക്ക് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മീനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഈ ചിത്രത്തിലൂടെ രാജ്കിരണ്‍ മലയാളത്തില്‍ അരങ്ങേറുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേര്‍പിരിഞ്ഞ പ്രണയജോഡികളായ മീനയേയും രാജ്കിരണിനേയും ഒരുമിപ്പിക്കാനുമുള്ള ദൗത്യവുമായാണ് താന്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഷൈലോക്കിലെ ആഘോഷത്തിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
about mammootty
