
Malayalam
ഗാനഗന്ധർവ്വനായി മെഗാസ്റ്റാർ ഇനി തീയേറ്ററുകളിലേക്ക്;ചിത്രത്തിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്!
ഗാനഗന്ധർവ്വനായി മെഗാസ്റ്റാർ ഇനി തീയേറ്ററുകളിലേക്ക്;ചിത്രത്തിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്!
Published on

By
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഗാന ഗന്ധർവ്വൻ .പഞ്ചവര്ണ തത്തക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവൻ. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.
കാത്തിരിപ്പിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട് , ഒരുപാട് പ്രതീക്ഷകൾ ഉണ്ട് . അതിലേറ്റവും പ്രധാനപ്പെട്ടത് മമ്മൂട്ടിയും രമേശ് പിഷാരടിയും ഒന്നിക്കുന്നു എന്നതാണ്. മമ്മൂട്ടി എന്ന മഹാ നടന്റെ ജൈത്ര യാത്ര മലയാളികൾക്ക് കാണാപ്പാഠമാണ് .
എന്നാൽ മലയാളികളുടെ പ്രിയ കലാകാരൻ രമേശ് പിഷാരടിയുടെ ജീവിതയാത്ര തന്റെ രണ്ടാം സിനിമയിൽ , സംവിധാനം ചെയ്യുന്ന രണ്ടാം സിനിമയിൽ എത്തി നിൽകുമ്പോൾ കൂടുതൽ അഭിമാനമാണ്.മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധര്വ്വന്. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം സെപ്റ്റംബര്‍ 27നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഗാനമേള വേദികളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് മമ്മൂട്ടി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
ചിത്രം 2 മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമാണ് സെന്‍സര്‍ കോപ്പിക്കുളളത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം പക്ക എന്റര്ടെയ്നര് തന്നെയായിരിക്കും.
രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ , സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖ നടി വന്ദിത മനോഹറാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്. മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്, മണിയന്‍പിളള രാജു, ധര്മ്മജന് ബോള്‍ഗാട്ടി,എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആന്റോ ജോസഫ് ഫിലിംസാണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
about gana gandharvan
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...