
Malayalam
സിനിമയാണ് അവൾക്കിഷ്ടമെങ്കിൽ അവൾ പറയട്ടെ;പൃഥ്വിരാജ് പറയുന്നു!
സിനിമയാണ് അവൾക്കിഷ്ടമെങ്കിൽ അവൾ പറയട്ടെ;പൃഥ്വിരാജ് പറയുന്നു!

By
മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നടനാണ് പൃഥ്വിരാജ്.നടനിൽ നിന്നും സംവിധായകനിലേക്കുള്ള കുതിച്ചു ചാട്ടം മലയാള സിനിമ ലോകവും,പ്രേക്ഷകരും ഒരുപോലെ കയ്യടിച്ച സംഭവമായിരുന്നു.താരത്തിനിപ്പോൾ ഒരുപാട് ആരാധകരാണ് ഉള്ളത്.പല കാരണങ്ങൾകൊണ്ടും മറ്റുതാരങ്ങളെക്കാളും മുന്നിൽ നിൽക്കുന്ന താരമാണ് പൃഥ്വിരാജ് മലയാള സിനിമക്ക് ഇന്ന് അഭിമാനിക്കുന്ന താരമായി മാറിക്കൊണ്ടിരിക്കുന്ന താരം കൂടെയാണ് പൃഥ്വിരാജ്.
പൃഥ്വിരാജ് സ്വയം തിരിച്ചറിഞ്ഞു തൻറെ കരിയർ തിരഞ്ഞെടുത്തതാണ്.സ്വയം തന്റേതായ സ്ഥാനം നേടിയെടുത്ത താരം കൂടെയാണ് പൃഥ്വിരാജ്.അതുപോലെ തൻറെ മകളും എത്തണമെന്ന് ആഗ്രഹിക്കുകയാണ് താരം. അച്ഛനും അമ്മയും സിനിമാ താരങ്ങളായിട്ടും പൃഥ്വിരാജ് സ്വയം തിരിച്ചറിഞ്ഞു തെരഞ്ഞെടുത്ത വഴിയാണ് സിനിമ, അത് പോലെയാകും താന്‍ തന്റെ മകളോട് പറയുകയെന്നും സിനിമ മേഖലയാണ് അവള്‍ക്ക് തെരഞ്ഞെടുക്കാന്‍ തോന്നുന്നതെങ്കില്‍ അവളുടെ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുക എന്നും പൃഥ്വിരാജ് പറയുന്നു.
‘ഞാന്‍ സിനിമാ നടനായത് കൊണ്ട് പറയുകയല്ല, സിനിമ എന്ന് പറയുന്നത് ഏറ്റവും നല്ല കരിയര്‍ ഓപ്ഷനാണ്. എന്റെ മകള്‍ക്ക് ഭാവിയില്‍ നടിയാകണമെന്നോ സംവിധായക ആകണമെന്നോ പറഞ്ഞാല്‍ ഏറ്റവും സന്തോഷിക്കുന്നത് ഞാനായിരിക്കും. പക്ഷെ ഞാനത് അവളോട് പറയില്ല. ഞാന്‍ തിരിച്ചറിഞ്ഞത് പോലെ നാളെ അവള് അത് തിരിച്ചറിഞ്ഞാല്‍ സിനിമയിലേക്കുള്ള അവളുടെ വരവിനെ സന്തോഷപൂര്‍വ്വം സ്വീകരിക്കും’. ഒരു ഓണ്‍ലൈന്‍ ചാനലിലെ പ്രോഗ്രാമില്‍ സംസാരിക്കവേ ഒരു കുഞ്ഞു ആരാധികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പൃഥ്വിരാജ്.
prithviraj talk about his daughter alankrita
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...