ആ തലക്കനം എനിക്കില്ല മലയാളത്തിന്റെ മെഗാസ്റ്റാറിന് കയ്യടിച്ച് സോഷ്യൽമീഡിയ..
Published on

ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ പേരുപോലുമില്ലാത്ത കഥാപാത്രമായാണ് മമ്മൂട്ടിയുടെ അരങ്ങേറ്റം. പക്ഷെ മമ്മൂട്ടിയുടെ അനുഭവങ്ങളൊന്നും പാളിച്ചകളായിരുന്നില്ല.
വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയെ മുഖ്യ നായകന് വേഷത്തില്‍ പ്രേക്ഷകര്‍ കണ്ടത്. അതിന് മുമ്പ് നസീറിനൊപ്പം കാലൊച്ചകള്‍ എന്ന ചിത്രം ചെയ്തിരുന്നു. എന്നാല്‍ ഇതിന് രണ്ടിനും ഇടയില്‍ മമ്മൂട്ടി മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ താരം തന്റെ സിനിമ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കേര്‍സായ എംടിയുടേയും അടൂരിന്റെയും ഹരിഹരന്റെയും മുന്നില്‍ ചാന്‍സ് ചോദിച്ച് ചെല്ലാന്‍ തനിക്ക് ഒരു മടിയും ഇന്നേവരെ തോന്നിയിട്ടില്ലെന്നും അടൂരിനെ കാണുമ്ബോള്‍ ചാന്‍സ് ചോദിക്കാറുണ്ടെന്നും മമ്മുക്ക പറയുകയാണ്.
ഒരു നടന് എന്ന നിലയില്‍ എനിക്ക് അവരെയാണ് ആവശ്യം അവര്ക്കെന്നെയല്ലന്നും, തന്നെ വന്ന് അവര്‍ കാണെട്ടയെന്ന് ഒരിക്കലും ചിന്തിക്കാറില്ലെന്നും തലക്കനത്തോടെ സിനിമഫീല്‍ഡിനെ കാണില്ലെന്നും താരം പറയുന്നു, മാത്രമല്ല പുതുമുഖ സംവിധായര്‍ക്ക് സമ്മതം മൂളുന്നത് അവരുടെ എന്തൂസിയാസം കാണുമ്ബോഴാണെന്നും താരം കൂട്ടിചേര്‍ത്തു. അഭിനയ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകുമെന്നും നമ്മുടെ പാകപ്പിഴകള്‍ എവിടെയെന്ന് കണ്ടെത്താന്‍ പഠിച്ചാല്‍ പൂര്‍വ്വാധികം ശകതിയോടെ തിരിച്ചുവരാന്‍ സാധിക്കുമെന്നും താരം പറഞ്ഞു.
ഒരു സിനിമ വിജയിക്കാതെ പോകുന്നത് പ്രധാനമായും നടന്റെ കഴിവു കേട് കൊണ്ട ്മാത്രമായിരിക്കില്ല, മറ്റുചില പാകപ്പിഴകള്‍കൂടി കടന്നുവന്നേക്കാം. ഒരു തളര്ച്ചവരുമ്ബോഴേക്കും വീണുകഴിഞ്ഞാല്‍ പിന്നീട് ഉയര്‍ത്തെണീക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നേക്കാമെന്നും മമ്മുക്ക കൂട്ടിച്ചേർക്കുകയാണ്. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. [6] കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സർക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ്വിൽ അംബാസഡറാണു മമ്മൂട്ടി. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി.
mammookka/super-hero
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....