
Malayalam Breaking News
മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യമാണ് ഞാനും എന്റെ സിനിമകളും – പാർവതി
മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യമാണ് ഞാനും എന്റെ സിനിമകളും – പാർവതി
Published on

By
മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് പാർവതി തിരുവോത്ത് . ഇപ്പോൾ മിസ് കുമാരി പുരസ്കാരവും സ്വന്തമാക്കിയിരിക്കുകയാണ് പാർവതി . പുരസ്കാര വാർത്ത പങ്കു വച്ച് പാർവതി എഴുതിയ കുറിപ്പാണു ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം.
‘മകള്‍ സ്വപ്നംകാണുന്നതില്‍ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും’ എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതിയുടെ പോസ്റ്റ്.
കഴിഞ്ഞ ദിവസം നടി മിസ് കുമാരി യുവപ്രതിഭാ പുരസ്കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു. നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംതേടിയ മിസ് കുമാരിയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി. ഭാസ്കരന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.
കോഴിക്കോട്ടുകാരിയായി ജനിച്ച് തിരുവനന്തപുരത്ത് പഠിച്ചു വളര്‍ന്ന പാര്‍വതിയുടെ അച്ഛന് പി വിനോദ്കുമാറും അമ്മ ടി കെ ഉഷാകുമാരിയും വക്കീല്‍മാരാണ്.
ഉയരെ, വൈറസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന വർത്തമാനമാണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും, ദേശീയ ചലച്ചിത്ര അവാർഡിലെ ജൂറി പ്രത്യേക പരാമർശവും പാർവതി നേടിയിട്ടുണ്ട്.
parvathy thiruvoth about miss kumari prize
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...