ഒരിക്കൽ “ഓറഞ്ചിന്റെ തൊലി കളയാൻ കിലോമീറ്ററുകൾ നടന്ന ” കഥ വൈറൽ ആക്കിയ നമ്മൾ മമ്മൂട്ടിയെ പറ്റി മറന്നു പോകുന്ന അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്ന ചിലതുണ്ട് – യുവാവിന്റെ പോസ്റ്റ് വൈറൽ
Published on

ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേമികൾ ഇപ്പോൾ തിരക്കിലാണ്. അതും മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ പിറന്നാളോടനുബന്ധിച്ച്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യമില്ലാതെ അദ്ദേഹത്തിന്റെ ആരാധകർ ആണ് . എന്നാലിപ്പോൾ നാളെ അദ്ദേഹത്തിന്റെ പിറന്നാൾ വരാനിരിക്കെ ശ്രദ്ധേയമാകുന്നത് ഒരു യുവാവിന്റെ കുറിപ്പാണ്. മൂവി സ്ട്രീറ്റ് എന്ന ഫെയ്സ്‌ബുക്ക് ഗ്രൂപ്പിൽ സനൽ കുമാർ പദ്മനാഭൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
മമ്മൂട്ടിയെ കുറിച്ചുള്ള മലങ്കര ബിഷപ്പിന്റെ നല്ല വാക്കുകളും അദ്ദേഹം ആദിവാസി ഊരിലെ കുട്ടികളുടെ വിദ്യാഭ്യസ ചെലവ് ഏറ്റെടുത്തതും ഒക്കെയാണ് പോസ്റ്റിൽ പറയുന്നത് .
യുവാവിന്റെ കുറിപ്പിലൂടെ ……
”ഇദ്ദേഹം ഒരിക്കൽ “ഓറഞ്ചിന്റെ തൊലി കളയാൻ കിലോമീറ്ററുകൾ നടന്ന ” കഥ വൈറൽ ആക്കിയ നമ്മൾ…
പണ്ട് പത്തിരുപതു പാക്കറ്റു സിഗരറ്റു വലിക്കുന്ന സംഭവം നാട് മുഴുവൻ പാടി നടന്ന നമ്മൾ….
മറന്നു പോകുന്ന അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്ന ചിലതുണ്ട്….
അതിൽ ചിലതാണ് ഇദ്ദേഹം വയനാട്ടിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചെലവ് ഏറ്റെടുത്ത വാർത്ത….
കഴിഞ്ഞ 25 വർഷങ്ങൾ ആയി മമ്മൂട്ടി ആരുമറിയാതെ ചെയ്‌ത ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് മലങ്കര ബിഷപ് മാത്യൂസിന്റെ വാക്കുകൾ..
പ്രളയത്തിന്റെ ടൈമിൽ കടയിലെ തുണികൾ എല്ലാം നൽകിയ നൗഷാദിനെ ഫോൺ വിളിച്ചു പറഞ്ഞ ” ഞങ്ങൾക്ക് ആർക്കും തോന്നാത്തത് നിങ്ങള്ക്ക് തോന്നിയല്ലോ നൗഷാദേ ” എന്ന വാചകം….
നിലവിളക്കു കൊളുത്താൻ മടി കാണിച്ച വിദ്യാഭ്യാസ മന്ത്രിയോട് ” പ്രകാശം തെളിയിക്കുന്നത് പോസിറ്റീവ് എനർജി ആണ് നൽകുന്നത് അത് കൊണ്ട് വിളക്ക് കൊളുത്താൻ മടിക്കേണ്ട ” എന്ന പ്രസ്താവന…..
അപരിചിതരായ ആൾക്കൂട്ടത്തിനു നേരെ കൈ പൊക്കി വീശി സ്നേഹം കാണിക്കാത്ത, അന്യരെ നോക്കി ഒന്ന് ചിരിക്കുക പോലും ചെയ്യാത്ത, പരിചയമില്ലാത്ത ആരേലും തന്റെ ശരീരത്തിൽ സ്പർശിക്കാൻ വന്നാൽ അവനെ തള്ളി മാറ്റുന്ന.. കാമറയ്ക്കു പിന്നിൽ അഭിനയിക്കാൻ അറിയാത്ത ഈ മനുഷ്യനു ധിക്കാരി എന്നും അഹങ്കാരി എന്നുമൊക്കെ ഇന്നും വിശേഷണം ഉണ്ടെന്നറിയുമ്പോൾ അറിയാതെ അർത്ഥമറിയാത്ത ഒരു ചിരി ചുണ്ടിൽ തെളിയും…….”
mammootty fan social media post viral
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ അറാണ്ണട്ടൻ എന്ന പേരിൽ ശ്രദ്ധ നേടിയ സന്തോഷ് വർക്കി അറസ്റ്റിൽ....