അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാകാന്‍ ഭരതനാട്യം പഠിക്കാനൊരുങ്ങി കങ്കണ

ഭരതനാട്യം പഠിക്കാനൊരുങ്ങി ബോളിവുഡ് നടി കങ്കണ റണാവത്ത്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിനായിട്ടാണ് കങ്കണ ഭരതനാട്യം പഠിക്കാനൊരുങ്ങുന്നത്. വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായാണ് കങ്കണ ഭരതനാട്യം പഠിക്കുന്നത്. 100 ഓളം പിന്നണി ഡാന്‍സേര്‍സിനെ അണിനിരത്തി ഒരുക്കുന്ന ഗാനരംഗത്തിനായി കഠിനപരിശീനലത്തിലാണ് കങ്കണ.
‘അവരുടെ ജീവിതം പ്രചോദിപ്പിക്കുന്നതാണ്. അവരുടെ ജീവിതകഥ കേട്ടപ്പോള്‍ ഞാനുമായി വളരെയധികം സാമ്യം പുലര്‍ത്തുന്ന വ്യക്തിത്വമാണ് അവരുടേതെന്ന് മനസ്സിലാക്കാനായി. അങ്ങനെയാണ് പ്രൊജക്ട് ഏറ്റെടുക്കുന്നത്.കങ്കണ പറയുന്നു. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ കെ.വി വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. കൊറിയോഗ്രഫി ഒരുക്കുന്നത് ഗായത്രി രഘുരാം ആണ്. അശ്വിനി തിവാരി സംവിധാനം ചെയ്യുന്ന പങ്കയാണ് കങ്കണയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ഒരു കബഡി പ്ലേയറെയാണ് കങ്കണ അവതരിപ്പിക്കുന്നത്.
kankana ranaut – ready to learn dance for biopic of jayalalitha
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....