Connect with us

ഇന്ത്യൻ പനോരമയിൽ മലയാളി സാന്നിധ്യവും

Malayalam Breaking News

ഇന്ത്യൻ പനോരമയിൽ മലയാളി സാന്നിധ്യവും

ഇന്ത്യൻ പനോരമയിൽ മലയാളി സാന്നിധ്യവും

നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ജൂറി അംഗമായി മലയാളി സംവിധായകന്‍ വിജീഷ് മണിയും. വിശ്വഗുരു, നേതാജി എന്നീ സിനിമകളിലൂടെ മലയാള സിനിമ സംവിധായകനിരയിൽ അരങ്ങേറ്റം കുറിച്ചയാളാണ് ഇദ്ദേഹം. ഈ ചിത്രങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് വിജീഷിനെ ജൂറി അംഗമായി തെരഞ്ഞെടുക്കാന്‍ ഇടയാക്കിയത്. കർണാടകത്തിൽ നിന്നുള്ള എസ്.എം പാട്ടീൽ, മുംബൈയിലെ കമലേഷ് മിശ്ര, നാഗാലാന്റിലെ അമേൻ ജമീർ, അസമിലെ മമ നയൻ, ഗുജറാത്തിലെ ശങ്കർ ദേശായ്, മിസോറാമിലെ ഡൊമിനിക്, മഹാരാഷ്ട്രയിലെ രാജ്, ഒഡീഷയിലെ പ്രശാന്തനു എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.

അന്തർദേശീയ തലത്തിൽ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് തിരക്കഥ ഒരുക്കി പ്രദർശനത്തിനെത്തിയ ചലച്ചിത്രത്തിനുള്ള ലോക റെക്കോർഡ് നേടിയ ചിത്രമാണ് വിജീഷ് ഒരുക്കിയ വിശ്വഗുരു. അട്ടപ്പാടിയിലെ ആദിവാസി ഭാഷകളിൽ പ്രമുഖമായ ഇരുള ഭാഷയിൽ നിർമിച്ച ആദ്യ സിനിമ എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച സിനിമയാണ് നേതാജി. രണ്ട് ചിത്രങ്ങളും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ബാഹുബലി ഒരുക്കിയ എസ് എസ് രാജമൗലിയുടെ പിതാവും തെലുങ്ക് സിനിമയിലെ പ്രശസ്തനുമായ കെ വി വിജയേന്ദ്ര പ്രസാദ് മലയാളത്തിൽ ആദ്യമായി തിരക്കഥയൊരുക്കുന്ന സിനിമയുടെ സംവിധായകൻ വിജീഷ് മണിയാണ്.

vijeesh mani- iffi goa jury member

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top