മലയാളികളുടെ പ്രിയ നടനാണ് ജയറാം. പദ്മരാജൻ കണ്ടെത്തിയ ജയറാം കുടുംബ ചിത്രങ്ങളിലൂടെയാണ് പ്രിയങ്കരനായത് . എന്നാൽ ഇടക്ക് ട്രാക്ക് മാറി പോയ ജയറാം പട്ടാഭിരാമനിലൂടെ അത് തിരിച്ച് പിടിച്ചിരിക്കുകയാണ് .
അല്ലു അർജുൻ നായകനായ ഒരു തെലുങ്ക് സിനിമയിൽ ആണ് ഇപ്പോഴും താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതുകഴിഞ്ഞാൽ ഡിസംബറിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന മണിരത്നം ചിത്രത്തിന്റെയും ഭാഗമാകും. മുൻപ് തനിക്ക് സംവിധായകൻ മണിരത്നത്തിന്റെ ഒരു ഓഫർ നിരസിക്കേണ്ടി വന്നിട്ടുണ്ട്. അത് വലിയൊരു നഷ്ടമായി ബ്രഹ്മാണ്ഡ വിജയമായ ‘ദളപതി’ എന്ന തമിഴ് ചിത്രം ആയിരുന്നു അത്.സൂപ്പർ സ്റ്റാർ രജനികാന്തിനും മമ്മൂട്ടിക്കും ശേഷമുള്ള പ്രധാന കഥാപാത്രമായിരുന്നു അത്.അഞ്ച് മാസത്തോളം മറ്റ് ഒരു തിരക്കുകളും ഉണ്ടാകാൻ പാടില്ല എന്നായിരുന്നു അന്നത്തെ നിബന്ധന.
പക്ഷേ മലയാളത്തിൽ ധാരാളം പ്രോജക്ടുകൾ ഉണ്ടായിരുന്നതിനാൽ അന്ന് ജയറാമിന് അത് നിരസിക്കാൻ വേണ്ടി വന്നു.ദളപതിയിൽ അരവിന്ദ് സ്വാമി ചെയ്ത കഥാപാത്രമായിരുന്നു ജയറാമിന് അന്ന് നഷ്ടമായത്.ജയറാമിന് ലഭിക്കേണ്ട ആ വേഷം അരവിന്ദ്സ്വാമി ചെയ്തതോടെ പിന്നീട് തമിഴ് സിനിമയിലെ മുഖ്യ ധാരയിൽ അരവിന്ദ് സ്വാമി വലിയ താരമായി വളർന്നു. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അത് ജയറാമിനെ ജീവിതത്തിലെ വലിയൊരു നഷ്ടമായി തന്നെകരുതപ്പെടുന്നു.അതുകൊണ്ടു തന്നെ വർഷങ്ങൾക്കുശേഷം മണിരത്നം ചിത്രത്തിലേക്ക് വിളി വന്നപ്പോൾ ജയറാം ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
‘പൊന്നിയൻ സെൽവൻ’എന്ന ബ്രഹ്മാണ്ട ചിത്രത്തിലാണ് ജയറാം സുപ്രധാന വേഷത്തിൽ എത്തുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ജയറാമിന് മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ദളപതി എന്ന ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് ജയറാം പറഞ്ഞതിങ്ങനെ: “പെട്ടെന്നായിരുന്നു ആ വിളി വന്നത് രജനീകാന്ത്, മമ്മൂട്ടി മൂന്നാം അതാണ് ഞാൻ. മൂന്ന് പേരാണ് പടത്തിൽ ഏറ്റവും പ്രധാനം. അടുത്ത അഞ്ചു മാസത്തേക്ക് എവിടെയും പോകാൻ പറ്റില്ല, എന്നാണ് ഷൂട്ടിംഗ് എന്നാണ് പോവാൻ കഴിയില്ല ഇതൊന്നും പറയാൻ സാധിക്കില്ല. അപ്പോൾ ഞാൻ കുറേ കമ്മിറ്റ് ചെയ്തു വെച്ചിരുന്ന സമയമായിരുന്നു മലയാളത്തില്. അതൊന്നും ക്യാൻസൽ ചെയ്യാൻ പറ്റില്ല. അത് ഏറ്റവും വലിയ തിരിഞ്ഞുനോക്കുമ്പോൾ ഉള്ള നഷ്ടങ്ങളിൽ ഒന്നാണ്.
അപ്പോൾ രണ്ടാമതൊരു വിളി വന്നപ്പോൾ ഭയങ്കര എക്സൈറ്റഡ് ആണ്.” ദളപതിയിൽ ജയറാം ആ കഥാപാത്രം ചെയ്തിരുന്നെങ്കിൽ തമിഴിൽ വളരെയധികം സിനിമകൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയുമായിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...