
Malayalam Breaking News
മമ്മൂട്ടിയെ കണ്ടാൽ എത്ര വയസെന്ന് ചോദ്യം ! 35 എന്ന് വിദേശികൾ ! 67 എന്ന് കേട്ടപ്പോൾ സംഭവിച്ചത് !
മമ്മൂട്ടിയെ കണ്ടാൽ എത്ര വയസെന്ന് ചോദ്യം ! 35 എന്ന് വിദേശികൾ ! 67 എന്ന് കേട്ടപ്പോൾ സംഭവിച്ചത് !
Published on

By
മലയാള സിനിമയുടെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി . വരുന്ന സെപ്റ്റംബറിൽ അറുപത്തിയേഴാം പിറന്നാൾ ആഘോഷിക്കുകയാണ് അഭിനയ കുലപതി . എന്നാൽ ഇന്നും 35 ന്റെ സൗന്ദര്യവും ചുറുചുറുക്കുമാണ് അദ്ദേഹത്തിന്. പിറന്നാൾ ആഘോഷത്തിന് മുന്നോടിയായി മമ്മൂട്ടിക്ക് ഒരു വലിയ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ഒരു ആരാധകൻ.
മമ്മൂട്ടിയുടെ ഫോട്ടോ വിദേശികളെ കാണിച്ച് അദ്ദേഹത്തിന്റെ പ്രായം പ്രവചിക്കുന്നതാണ് വീഡോയോയുടെ കണ്ടന്റ്. തുടര്‍ന്നു യഥാര്‍ത്ഥ പ്രായം പറയുമ്പോഴുള്ള അവരുടെ റിയാക്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മമ്മൂട്ടിയുടെ ഫോട്ടോ കാണിച്ചിട്ട് വിദേശികളോട് അദ്ദേഹത്തിന്റെ പ്രായം ഗസ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ 35 മുതല്‍ 50 വരെയുള്ള പ്രായമാണ് അവര്‍ പറയുന്നത്. അതിനിടയില്‍ ഉഗണ്ടയില്‍ നിന്നുള്ള വ്യക്തി താന്‍ മമ്മൂട്ടി ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ സ്റ്റണ്ടുകള്‍ വളരെയിഷ്ടമാണെന്നും പറയുന്നുണ്ട്.
തുടര്‍ന്ന് വരുന്ന സെപ്ബംബര് ഏഴിന് ഇദ്ദേഹത്തിന് 67 വയസു തികയുമെന്ന് അറിയുമ്പോള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഞെട്ടുന്നതും വീഡിയോയില്‍ കാണാം.
സിനിമയിൽ തന്റെ 48 വർഷങ്ങൾ ഓഗസ്റിലായിരുന്നു മമ്മൂട്ടി പൂർത്തിയാക്കിയത് . സൈബർ ലോകത്തും ട്രെൻഡിങ്ങായിരുന്നു മമ്മൂട്ടിയുടെ 48 വർഷങ്ങൾ. #48YearsOfMammoottysm എന്ന ഹാഷ്ടാഗ് ക്യാംപെയിൻ ട്വിറ്ററിൽ ഒരു മില്യൺ ട്വീറ്റുകൾ പിന്നിട്ടെന്നാണ് ആരാധകർ അവകാശപ്പെടുന്നത്.
‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. 1971 ഓഗസ്റ്റ് ആറാം തീയതിയാണ് ഇൗ സിനിമ തിയറ്ററിലെത്തിയത്. സത്യൻ മാഷിനൊപ്പം തോണി തുഴഞ്ഞെത്തിയ പയ്യൻ പിന്നീട് മലയാള സിനിമയുടെ എക്കാലത്തെയും ചരിത്രത്തിൽ ഇടം നേടി നിറയുന്ന കാഴ്ചയാണ് പതിറ്റാണ്ടുകളായി കണ്ടത്. എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന സിനിമയിലൂടെ പ്രധാനവേഷത്തിലെത്തിയെങ്കിലും ഇൗ ചിത്രം പൂർത്തിയായില്ല. പിന്നീട് കെ.ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയെ മുൻനിരയിലെത്തിക്കുന്നത്.
അവിടെ നിന്ന് കുടുംബനാഥനായും ചോരത്തിളപ്പുള്ള യുവാവായും പൊലീസുകാരനായും എന്നുവേണ്ട അയാൾ ഒട്ടേറെ വേഷങ്ങൾ കെട്ടിയാടി. ഇന്നും ഡേറ്റില്ലാത്ത നടനായി ഇൗ വയസിലും തുടരുന്നത് ആ മനുഷ്യന് സിനിമയോട് കാണിച്ച സമർപ്പണം ഒന്നുകൊണ്ട് മാത്രമാണ്.
mammootty’s birthday special surprise by fan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...