Connect with us

സിനിമയെടുക്കാൻ എനിക്കാരുടെയും ലൈസെൻസ് വേണ്ട – ആഷിഖ് അബു

Malayalam Breaking News

സിനിമയെടുക്കാൻ എനിക്കാരുടെയും ലൈസെൻസ് വേണ്ട – ആഷിഖ് അബു

സിനിമയെടുക്കാൻ എനിക്കാരുടെയും ലൈസെൻസ് വേണ്ട – ആഷിഖ് അബു

യുവാക്കളുടെ പൾസ്‌ അറിഞ്ഞ സംവീധായകനാണ് ആഷിക് അബു. മലയാള സിനിമയെ മറ്റൊരു പാതയിലേക്ക് നയിച്ച , അല്ലെങ്കിൽ പാത തിരിച്ചു വിട്ടവരിൽ ഒന്നാമനാണ് ഇദ്ദേഹം . ഇതുവരെ സമൂഹം തുറന്നു പറയാൻ മടിച്ചിരുന്ന ,അല്ലെങ്കിൽ ഭയന്നിരുന്നു കാര്യങ്ങളാണ് ആഷിക് അബു തന്റെ സിനിമയിലൂടെ കാണിച്ചിരുന്നത്.

തന്റെ സിനിമകളെ ന്യു ജനറേഷൻ സിനിമകളെന്നു വിശേഷിപ്പിക്കുന്നത് ആഷിഖ് അബുവിനു അത്ര ഇഷ്ടമുള്ള കാര്യമല്ല . അത്തരമൊരു വിഭാഗത്തിലാണ് എപ്പോളും ആഷിഖ് അബു വിലയിരുത്തപെടാറുള്ളതും.

ന്യുജനറേഷൻ എന്ന വേർതിരിവ് ഇല്ലെന്നും നല്ല സിനിമ , മോശം സിനിമ എന്ന വ്യത്യാസമേ ഉള്ളു എന്നും ആഷിഖ് അബു പറയുന്നു . ഇന്നത്തെ സിനിമയിലെ സീനുകളും ഡയലോഗുകളും കാലത്തിന്റെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും അതിനെ ന്യൂ ജനറേഷൻ എന്ന് നാമകരണതോടെ വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും മുൻപും ഇത്തരത്തിലുള്ള സിനിമകൾ ഉണ്ടായിട്ടുണ്ടെന്നും ഇന്നത്തെ സിനിമകളുടെ മാറ്റത്തിന് കാരണം കാലാന്തരം ആയി വന്ന മാറ്റം ആണെന്നും അതുകൊണ്ടൊക്കെയാണ് “സെക്സ് ഈസ് നോട്ട് എ പ്രോമിസ്” എന്ന് ഇന്നത്തെ നായിക പറയേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീവിരുദ്ധത ,ദളിത് വിരുദ്ധത എന്നീ പരാമർശങ്ങൾ ഇന്റർനെറ്റ് വരവോടുകൂടിയാണ് ഓഡിറ്റിംഗ് ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള സിനിമകൾ എടുക്കാൻ എനിക്ക് ആരുടെയും ലൈസൻസ് വേണ്ട എന്ന ശക്തമായ ഭാഷയിൽ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. സിനിമ അത് സമൂഹവുമായി സംസാരിക്കാൻ ഉപയോഗിക്കുന്ന മാധ്യമം എന്ന നിലയിൽ അതിന്റെ എല്ലാവിധ രാഷ്ട്രീയ-സാമൂഹിക സാധ്യതകളെയും ഉപയോഗിച്ച് കൊണ്ടാവണം ഒരു നല്ല സിനിമ ഉണ്ടാവാൻ അത്തരത്തിൽ ഉള്ള പ്രമേയങ്ങൾ സിനിമയാക്കാൻ ആഷിക് അബുവിനെ പോലുള്ള യുവ സംവിധായകർക്ക് കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

ashiq abu about his movies

More in Malayalam Breaking News

Trending

Recent

To Top