ആരുമറിയാതെ കൈലാസത്തില്‍ അലയണമെന്നതാണ് ലാലിൻറെ വലിയ ആഗ്രഹം;മോഹൻലാലിനെ കുറിച്ച് മനസ് തുറന്ന് പ്രിയദർശൻ
Published on

ആരുമറിയാതെ കൈലാസത്തില്‍ അലയണമെന്നതാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിൻറെ സ്വപ്നമെന്ന് വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. നാല് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ നിന്ന് ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കും ചുവടു വെയ്ക്കാനൊരുങ്ങുകയാണ് നടന് മോഹന്‍ലാല്‍ അദ്ദേഹം തന്നെ നായകനാകുന്ന ചിത്രത്തിന് ആശംസയറിയിച്ച് രംഗത്ത് വന്നിരിക്കുന്ന വേളയിലാണ് പ്രിയദർശൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലാല്‍ ഒരു ജീനിയസാണെന്നും ഒന്നും മുന്‍കൂട്ടി തീരുമാനിക്കുന്ന സ്വഭാവമില്ല എന്നും പ്രിയദര്ശന് പറഞ്ഞു. കൈലാസത്തില്‍ ആരുമറിയാതെ അലയണമെന്ന സ്വപ്നം അതിലൊന്നാണെന്നും അദ്ദേഹം പറയുന്നു. മരക്കാറിന്റെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാല്‍ ബറോസിന്റെ കഥ പറഞ്ഞത്. കൂടെ ഉണ്ടാവില്ലെ എന്ന് പ്രിയദര്‍ശനോട് ചോദിക്കുകയും ചെയ്തു. അപ്പോള്‍ ഈ സിനിമ മോഹന്‍ലാലിന് ചെയ്യാന്‍ സാധിക്കും എന്നാണ് പ്രിയദര്ശന് പറഞ്ഞത്.
മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകനാകാന്‍ ലാലിന് കഴിയുമെന്നാണ് പ്രിയദര്‍ശന്റെ വിശ്വാസം. സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച് കൃത്യമായ ധാരണയുള്ളയാള്‍ മോശം സംവിധായകനാവില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
priyadarshan- says about mohanlal
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...