
Malayalam
പക്ഷെ അപ്പോഴും മോഹന്‍ലാല്‍ കൂളായി നിന്നു;രഞ്ജിത്ത് പറയുന്നു!
പക്ഷെ അപ്പോഴും മോഹന്‍ലാല്‍ കൂളായി നിന്നു;രഞ്ജിത്ത് പറയുന്നു!

By
മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ദേവാസുരം .ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ രഞ്ജിത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ ചിത്രമാണ് ഐവി ശശി സംവിധാനം ചെയ്ത ‘ദേവാസുരം’. മോഹന്‍ലാലിന്റെ നീലകണ്ഠനെ പ്രേക്ഷകര്‍ ആഘോഷമാക്കിയ ‘ദേവാസുരം’ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വലിയ വിജയമായി മാറിയിരുന്നു, എന്നാല്‍ സിനിമയുടെ പ്രിവ്യൂ കണ്ട ശേഷം ചില നിര്‍മ്മാതാക്കള്‍ ഈ സിനിമയുടെ വിജയത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നതായി രഞ്ജിത്ത് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
‘മദിരാശിയിലെ പ്രിവ്യൂ കഴിഞ്ഞപ്പോള്‍ പ്രമുഖരായ ചില നിര്‍മ്മാതാക്കള്‍ സിനിമയുടെ വിജയത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ലാല്‍ അപ്പോഴും കൂള്‍ ആയിരുന്നു. മോഹന്‍ലാലിന്റെ നായകന് പാതി ആയപ്പോഴേ വീണുപോയി എന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നുവെങ്കില്‍ കഥ മാറിയേനെ. യാതൊരു മുന്‍ധാരണകളുമില്ലാതെ പ്രേക്ഷകര്‍ ഈ കഥാപാത്രത്തെ സ്വീകരിച്ചു. ദേവനും അസുരനും ചേര്‍ന്ന നീലകണ്ഠന് ഹീറോയിസത്തിന്റെ പുതിയൊരു അവതാരമായി മാറി. നമ്മള് എഴുതിയതിനും സങ്കല്പ്പിച്ചതിനും അപ്പുറത്തെ വേറൊരു തലത്തിലേക്ക് പ്രേക്ഷകര്‍ ഈ സിനിമയെ വ്യാഖാനിച്ചു.
നീലകണ്ഠന് ഭാനുമതിയോട് ദ്രോഹം ചെയ്യുന്നത് ശാരീരികമായ ആക്രമണത്തിലൂടെയായിരുന്നുവെങ്കില് അത് ക്ലീഷേ ആയിപ്പോയേനെ. പക്ഷെ അത് പോലെയല്ല പ്രൊഫഷനല്‍ ആയ ഉയരങ്ങള്‍ ആഗ്രഹിക്കുന്ന ഭാനുമതിയെ പോലൊരു കലാകാരിയെ മാനസികമായി തകര്‍ത്തു കളയുന്നത്. ശാരീരിക ആക്രമണത്തേക്കാള്‍ ക്രൂരമായാണ് അയാള്‍ അവളോട് ചെയ്യുന്നത്. ‘ദേവാസുരം’ എന്ന സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് രഞ്ജിത്ത് പറയുന്നു.
ranjith talk about devasuram movie
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...