
Malayalam Breaking News
ധനുഷ് സുഹൃത്തായിരുന്നു മുൻപ് ..ഇപ്പോൾ മറ്റൊന്ന് കൂടിയാണ് – മഞ്ജു വാര്യർ
ധനുഷ് സുഹൃത്തായിരുന്നു മുൻപ് ..ഇപ്പോൾ മറ്റൊന്ന് കൂടിയാണ് – മഞ്ജു വാര്യർ
Published on

By
തമിഴിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജു വാര്യർ . ധനുഷിന്റെ നായികയായി അസുരനിൽ ആണ് താരം അരങ്ങേറിയിരിക്കുന്നത്. ബാലാജി ശക്തിവേൽ, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. പൂമണിയുടെ വെക്കൈ എന്ന എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഓഡിയോ ലോഞ്ച് ചടങ്ങിൽ അസുരൻ തനിക്കേറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ശക്തമായ ഒരു ടീമിനൊപ്പെ ആദ്യ തമിഴ് ചിത്രം ചെയ്യാനായതിലെ സന്തോഷം മഞ്ജു പങ്കുവെച്ചു. സംവിധായകൻ വെട്രിമാരൻ ചെയ്ത ചിത്രങ്ങളിലൂടെയെല്ലാം തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ അദ്ദേഹത്തിൻ്റെ കൈയ്യൊപ്പു പതിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. ധനുഷ് സുഹൃത്താണെന്നും ഇപ്പോൾ സഹപ്രവർത്തകൻ കൂടിയാണെന്നും മഞ്ജു പറഞ്ഞു .
വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. വെട്രിമാരന്-ധനുഷ് ടീമിൻ്റെ ചിത്രങ്ങളെല്ലാം ചര്‍ച്ചയാകാറുണ്ട്. അതിനാൽ തന്നെ ഈ ടീമിൻ്റെ പുതിയ ചിത്രത്തിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഈ ടീമിൽ എത്തിയ വട ചെന്നൈയും സൂപ്പർ ഹിറ്റായിരുന്നു.
സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുക. എ.ആര് റഹ്മാൻ്റെ അനന്തിരവൻ കൂടിയാണ് ജിവി പ്രകാശ്. കലൈപുലി എസ്. തനുവാണ് അസുരന് നിര്‍മ്മിക്കുന്നത്. വി ക്രിയേഷന്‍സിൻ്റെ ബാനറിലാണ് ചിത്രം ഒരുക്കി കൊണ്ടിരിക്കുന്നത്. വെട്രിമാരനായിരുന്നു ധനുഷിൻ്റെ ആടുകളം സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെയാണ് ധനുഷിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കാനായത്.
manju warrier about dhanush
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...